|    Oct 20 Fri, 2017 11:40 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇന്ത്യ കരുത്തുറ്റ രാജ്യമാണെന്ന് തെളിയിച്ചു: രാജ്‌നാഥ് സിങ്

Published : 12th October 2016 | Posted By: SMR

ലക്‌നൗ: ഇന്ത്യ കരുത്തുറ്റ രാജ്യമാണെന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കാനായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നല്‍ ആക്രമണത്തെ സൂചിപ്പിച്ചാണ് രാജ്‌നാഥിന്റെ പരാമര്‍ശം. ഇന്ത്യ ആരെയും ഉപദ്രവിക്കില്ല. എന്നാല്‍, പ്രകോപനമുണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ദസറ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ദവസങ്ങള്‍ക്ക് മുമ്പ് നമ്മുടെ ശക്തി തെളിയിക്കുകയും ഇന്ത്യ ശക്തമായ രാജ്യമാണെന്ന സന്ദേശം ലോകത്തിന് നല്‍കുകയും ചെയ്തു-മന്ത്രി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക