|    Apr 22 Sun, 2018 11:43 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യ-ഓസീസ് ‘ക്വാര്‍ട്ടര്‍’ ഇന്ന്

Published : 27th March 2016 | Posted By: RKN

മൊഹാലി: ട്വന്റി ലോകകപ്പിന്റെ സെമി ഫൈനലില്‍ ടീം ഇന്ത്യ ഉണ്ടാവുമോയെന്ന് ഇന്നറിയാം. ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ സൂപ്പര്‍ 10ന്റെ ഗ്രൂപ്പ് 2ല്‍ ഇന്ത്യ ഇന്നു കരുത്തരായ ആസ്‌ത്രേലിയയുമായി കൊമ്പുകോര്‍ക്കും. ഗ്രൂപ്പ് രണ്ടില്‍ നിന്ന് ന്യൂസില ന്‍ഡ് മാത്രമാണ് ഇതിനകം സെമിയില്‍ സ്ഥാനമുറപ്പിച്ച ടീം. നാലു പോയിന്റ് വീതം നേടി ഇന്ത്യയും ഓസീസും ഒപ്പത്തിനൊപ്പമാണ്. റണ്‍റേറ്റിന്റെ മികവില്‍ ഇന്ത്യയെ മറികടന്ന ഓസീസാണ് പട്ടികയില്‍ രണ്ടാംസ്ഥാനത്ത്. ഏഷ്യാ കപ്പില്‍ കിരീടം ചൂടിയതിന്റെ ആവേശത്തില്‍ ട്വന്റി ലോകകപ്പില്‍ പാഡണിഞ്ഞ ഇന്ത്യക്ക് ഇതുവരെ യഥാര്‍ഥ ഫോം കണ്ടെത്താനായിട്ടില്ല. ആദ്യ മല്‍സരത്തില്‍ ന്യൂസില ന്‍ഡിനോട് വന്‍ തോല്‍വിയേറ്റുവാങ്ങിയ ധോണിയും സംഘ വും രണ്ടാമത്തെ കളിയില്‍ ചിരവൈരികളായ പാകിസ്താനെ കീഴടക്കി പ്രതീക്ഷ നിലനിര്‍ത്തുകയായിരുന്നു. അട്ടിമറിവീരന്‍മാരായ ബംഗ്ലാദേശിനെതിരായ മൂന്നാമത്തെ കളിയില്‍ തോല്‍വിയുടെ വക്കി ല്‍ നിന്നാണ് ഇന്ത്യ അവിശ്വസനീയ വിജയം പിടിച്ചെടുത്തത്. അവസാന മൂന്നു പന്തില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് മാത്രമാണ് ബംഗ്ലാദേശിന് വേണ്ടിയിരുന്നത്. എന്നാല്‍ തുടര്‍ച്ചയായി മൂന്നു പന്തുകളില്‍ വിക്കറ്റ് പിഴുത് ഇന്ത്യ ഒരു റണ്‍സിന്റെ അവിസ്മരണീയ ജയം കൈക്കലാക്കുകയായിരുന്നു.മറുഭാഗത്ത് ഓസീസിന്റെ യും തുടക്കം തോല്‍വിയോടെയായിരുന്നു. ആദ്യ മല്‍സരത്തി ല്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട കംഗാരുപ്പട രണ്ടാമത്തെ കളിയില്‍ ബംഗ്ലാദേശിനെ തോ ല്‍പ്പിച്ച് ആദ്യ പോയിന്റ് നേടി. വെള്ളിയാഴ്ച നടന്ന മൂന്നാമത്തെ മല്‍സരത്തില്‍ പാകിസ്താനെയും ഓസീസ് മറികടന്നു. ഓപണിങില്‍ മാത്രമാണ് ഇന്ത്യക്ക് ഇന്ന് നേരിയ ആശങ്കയുള്ളത്. ശിഖര്‍ ധവാന്‍- രോഹിത് ശര്‍മ ജോടിക്ക് ഇതുവരെ ടീമി നു വലിയ തുടക്കം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. തന്റെതായ ദിവസം ടീമിനെ ഒറ്റയ്ക്കു ജയിപ്പിക്കാന്‍ ശേഷിയുള്ള താരമാണ് രോഹിത്. എന്നാല്‍ രോഹിത്തിന് ടൂര്‍ണമെന്റില്‍ വലിയ സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.മധ്യനിരയില്‍ മിന്നുന്ന ഫോമിലുള്ള രോഹിത് ശര്‍മയ്‌ക്കൊപ്പം കഴിഞ്ഞ കളിയില്‍ സുരേഷ് റെയ്‌നയും ഫോം വീണ്ടെടുത്തത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. റെയ്‌നയ്ക്കു പിറകെ പരിചയസമ്പന്നരായ യുവരാജ് സിങ്, നായകന്‍ ധോണി എന്നിവര്‍ക്കൊപ്പം പുതിയ ഓള്‍റൗണ്ട് സെന്‍സേഷന്‍ ഹര്‍ദിക് പാണ്ഡ്യ കൂടി ചേരുന്നതോടെ ഇന്ത്യയുടെ ബാറ്റിങിന് കരുത്ത് വര്‍ധിക്കും.ബൗളിങില്‍ പരിചയസമ്പന്നനായ ആശിഷ് നെഹ്‌റയ്‌ക്കൊപ്പം യുവതാരം ജസ്പ്രീത് ബുംറ, പാണ്ഡ്യ, സ്പിന്നര്‍മാരായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരും നന്നായി പന്തെറിയുന്നുണ്ട്.കഴിഞ്ഞ ജനുവരിയില്‍ നടന്ന ട്വന്റി പരമ്പരയില്‍ ഓസീസിനെ അവരുടെ നാട്ടില്‍ 3-0ന് തൂത്തുവാരാനായത് ഇന്ന് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.മറുഭാഗത്ത് ഓസീസിനും കാര്യമായ പ്രശ്‌നങ്ങളൊന്നുമി ല്ല. ഓപണിങ് സ്ഥാനത്ത് നിന്ന് താഴേക്കിറങ്ങിയ വെടിക്കെട്ട് താരം ഡേവിഡ് വാര്‍ണറുടെ മോശം ഫോം മാത്രമാണ് ഓസീസീന് തലവേദന. എങ്കിലും ഉസ്മാന്‍ കവാജ, ആരോണ്‍ ഫിഞ്ച്, സ്റ്റീവന്‍ സ്മിത്ത്, ഷെയ്ന്‍ വാട് സന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ തുടങ്ങിയ അപകടകാരികളായ ബാറ്റ്‌സ്മാന്‍മാരുടെ വലിയ നിര ത ന്നെ ഓസീസിനുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss