|    Jan 23 Tue, 2018 11:52 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യ-ഓസീസ് ഒപ്പത്തിനൊപ്പം

Published : 21st November 2015 | Posted By: SMR

റായ്പൂര്‍ (ഛത്തീസ്ഗഡ്): ഇന്ത്യയും ആസ്‌ത്രേലിയയും തമ്മിലുള്ള ഹോക്കി ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരം 2-2 നു സമനിലയില്‍ കലാശിച്ചു. ഇരട്ട ഗോള്‍ നേടിയ വി ആര്‍ രഘുനാഥാണ് ലോക ചാംപ്യന്‍മാരായ ആസ്‌ത്രേലിയക്കെതിരേ ഇന്ത്യക്കു സമനില നേടിത്തന്നത്. 28, 43 മിനിറ്റുകളിലായിരുന്നു താരം ഇന്ത്യക്കു വേണ്ടി ലക്ഷ്യംകണ്ടത്.
ഓസീസിനു വേണ്ടി ഡെയ്‌ലന്‍ വോതര്‍സ്‌പോണും (ഒമ്പതാം മിനിറ്റ്), ക്രിസ് കിരിയെല്ലോയും (58) സ്‌കോര്‍ ചെയ്തു. ഛത്തീസ്ഗഡില്‍ നടന്ന ആദ്യ അന്താരാഷ്ട്ര ഹോക്കി മല്‍സരം കൂടിയാണിത്.
മൂന്നു മല്‍സരങ്ങളാണ് പരമ്പരയിലുള്ളത്. ശേഷിക്കുന്ന രണ്ടു കളികള്‍ നാളെയും തിങ്കളാഴ്ചയും പുതുതായി നിര്‍മിച്ച റായ്പൂരിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര ഹോക്കി സ്‌റ്റേഡിയത്തില്‍ നടക്കും.
ഈ മാസം 27 മുതല്‍ ഡിസംബര്‍ ആറു വരെ നടക്കാനിരിക്കു ന്ന ഹോക്കി ലോക ലീഗ് ഫൈനല്‍സിനു തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day