|    Jul 22 Sun, 2018 6:24 am
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യ – ഓസീസ് ഏകദിന പരമ്പര: ആദ്യ മൂന്ന് മല്‍സരങ്ങള്‍ ധവാന്‍ കളിക്കില്ല

Published : 14th September 2017 | Posted By: ev sports


ന്യൂഡല്‍ഹി: ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മല്‍സരങ്ങളും ശിഖാര്‍ ധവാന്‍ കളിക്കില്ല. ഭാര്യയുടെ അസുഖത്തെത്തുടര്‍ന്നാണ് ധവാന്‍ ആദ്യ മൂന്ന് മല്‍സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ധവാന്റെ അഭാവത്തില്‍ ലോകേഷ് രാഹുല്‍,  അജിന്‍ക്യ രഹാനെ എന്നിവരിലൊരാളാവും രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപണ്‍ ചെയ്യുക. ചാംപ്യന്‍സ് ട്രോഫിയിലും ശ്രീലങ്കന്‍ പര്യടനത്തിലും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത ധവാന്‍ ലങ്കന്‍ പര്യടനത്തിലെ അവസാന രണ്ട് ഏകദിനങ്ങളില്‍ കളിച്ചിരുന്നില്ല.
ആസ്‌ത്രേലിയക്കെതിരായ അഞ്ച് മല്‍സരങ്ങളടങ്ങുന്ന ഏകദിന പരമ്പര ഈ മാസം 17നാണ് ആരംഭിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss