|    Mar 29 Wed, 2017 10:50 pm
FLASH NEWS

ഇന്ത്യ എ ടീമിന് ഒരു റണ്‍ തോല്‍വി

Published : 31st August 2016 | Posted By: SMR

മക്കായ്: ചതുര്‍രാഷ്ട്ര ക്രിക്കറ്റില്‍ ആസ്‌ത്രേലിയ എ ടീമിനെതിരേ നടന്ന ഏകദിന മല്‍സരത്തില്‍ ഇന്ത്യ എ ടീമിന് ഒരു റണ്‍ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ എ ടീം നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെടുത്തു. ഓസീസ് നിരയില്‍ നിക്ക് മാഡിസണ്‍ (118), കുര്‍ട്ടിസ് പാറ്റേഴ്‌സണ്‍ (115) എന്നിവര്‍ തിളങ്ങി.
മറുപടി ബാറ്റിങില്‍ ഇന്ത്യ എ ടീമിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുക്കാനെ കഴിഞ്ഞു ള്ളൂ. ഇന്ത്യക്കു വേണ്ടി ക്യാപ്റ്റന്‍ മനീഷ് പാണ്ഡെ സെഞ്ച്വറി (110) നേടിയെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day