|    Jul 21 Sat, 2018 8:46 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യ എ ടീമിനെ കരുണ്‍ നായര്‍ നയിക്കും

Published : 11th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡ് എ ടീമിനെതിരായ രണ്ട് മല്‍സര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിനെ കരുണ്‍ നായര്‍ നയിക്കും. നാല് ദിവസം നീണ്ട് നില്‍ക്കുന്ന രണ്ട് മല്‍സരങ്ങളാണ് ഇന്ത്യ എ ന്യൂസിലന്‍ഡുമായി കളിക്കുക. ഈ മാസം 23നാണ് ഇന്ത്യ എ ടീമിന്റെ ആദ്യ സന്നാഹ മല്‍സരം. ഈ വര്‍ഷം മാര്‍ച്ചില്‍ ആസ്‌ത്രേലിയക്കെതിരെയാണ് കരുണ്‍ അവസാനമായി ഇന്ത്യക്കുവേണ്ടി ടെസ്റ്റ് കളിച്ചത്. കരുണിനെക്കൂടാതെ പ്രിയങ്ക് പാഞ്ചല്‍, ശ്രേയസ് അയ്യര്‍, അങ്കിത് ഭവാന്‍, റിഷഭ് പാന്ത്, ഷഹ്ബാസ് നദീം, മുഹമ്മദ് സിറാജ്, അങ്കിത് രജപുത്, ശര്‍ദുല്‍ താക്കൂര്‍ എന്നിവരും ഇന്ത്യ എ ടീമില്‍ കളിക്കുന്നുണ്ട്.  അതേ സമയം ന്യൂസിലന്‍ഡ് എ ടീമിനെ ഹെന്റി നിക്കോള്‍സാണ് നയിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss