|    Nov 19 Mon, 2018 6:48 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇന്ത്യ ഇതേ ബഹുസ്വരതയോടെ നിലനില്‍ക്കണം : കാതോലിക്കാ ബാവ

Published : 22nd September 2017 | Posted By: fsq

 

അടൂര്‍: ലോകപൈതൃകത്തില്‍ ഒന്നാംസ്ഥാനമുള്ള ഭാരതം ഇതേ രീതിയില്‍ ബഹുസ്വരതയോടെ നിലനില്‍ക്കണമെന്നു മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. അടൂരില്‍ മലങ്കര കത്തോലിക്ക 87ാമതു പുനരൈക്യ വാര്‍ഷിക സഭാസംഗമത്തില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ആര്‍ഷഭാരത സംസ്‌കാരം ഇതേ നിലയില്‍ തുടരേണ്ടതുണ്ട്. ഇതിനായി എല്ലാവരും കൂടെയുണ്ടാവണമെന്ന് സഭ ആഗ്രഹിക്കുന്നുവെന്ന് കര്‍ദിനാള്‍ പറഞ്ഞു. മഹാത്മാഗാന്ധിയുടെ മാതൃക പിന്തുടരുന്ന രാജ്യത്ത് ഉയരുന്ന ഏകസ്വരവാദത്തെ സഭയ്ക്ക് അംഗീകരിക്കാനാവില്ല. ഇതിന്റെ അല—യടികളെ ചെറുക്കുക തന്നെ ചെയ്യുമെന്നു കര്‍ദിനാള്‍ പറഞ്ഞു. രാജ്യത്തിന്റെ നന്മ, വികസനം എന്നിവയ്ക്കുവേണ്ടി സ്വയം സമര്‍പ്പിക്കാന്‍ സഭ സന്നദ്ധമാണ്. അഭയാര്‍ഥിയെ സാമൂഹികമായി സഹായിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. അവരെ കൈകൂപ്പി സ്വീകരിച്ചിരുന്ന പാരമ്പര്യമാണു നമ്മുടെ രാജ്യത്തിന്റേത്. അവര്‍ക്കു നേരെ ഉയരുന്ന എതിര്‍പ്പുകളെ സഭ അംഗീകരിക്കില്ലെന്നും കര്‍ദിനാള്‍ പറഞ്ഞു. ഭരണഘടനയെ മുന്‍നിര്‍ത്തി രാജ്യസ്‌നേഹപരമായ പ്രവര്‍ത്തനങ്ങള്‍ക്കു സര്‍വ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സിറിയയില്‍ പീഡനം അനുഭവിക്കുന്നവര്‍ക്കായി മലങ്കര കത്തോലിക്കാ സഭ സമാഹരിച്ച 65 ലക്ഷം രൂപയുടെ ചെക്ക് അന്ത്യോക്യന്‍ സുറിയാനി കത്തോലിക്കാ പാത്രിയാര്‍ക്കീസ് യൂസേഫ് യൗനാന്‍ ബാവയ്ക്കു കര്‍ദിനാള്‍ കൈമാറി. മലങ്കര സഭാ അംഗങ്ങളില്‍ ഉന്നതനിലയില്‍ എത്തിയ ഒമ്പതു പേരെ യോഗത്തില്‍ ആദരിച്ചു. ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം, മുന്‍ ചീഫ് സെക്രട്ടറിമാരായ ജോണ്‍ മത്തായി, ലിസി ജേക്കബ്, മുന്‍ ഡിജിപിമാരായ ജേക്കബ് പുന്നൂസ്, ഡോ. അലക്‌സാണ്ടര്‍ ജേക്കബ്, നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യൂക്കേഷന്‍ ചെയര്‍മാന്‍ ഡോ. സന്തോഷ് മാത്യു, സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍, പ്രവാസി വ്യവസായി വര്‍ഗീസ് കുര്യന്‍ എന്നിവരാണ് ആദരവുകള്‍ ഏറ്റുവാങ്ങിയത്. ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss