|    Nov 19 Sun, 2017 8:32 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം

Published : 8th November 2016 | Posted By: SMR

രാജ്‌കോട്ട്: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ശേഷം ടീം നാളെ മുതല്‍ വീ ണ്ടും ടെസ്റ്റ് ദിനങ്ങളിലേക്ക്. ഇംഗ്ലണ്ടിനെതിരായ അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പരയിലെ ഒന്നാം ടെസ്റ്റ് നാളെ മുതല്‍ രാജ്‌കോട്ടില്‍ ആരംഭിക്കും. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്‌ലിക്കു കീഴില്‍ ടെസ്റ്റില്‍ വീറുറ്റ പ്രകടനം നടത്തുന്ന ഇന്ത്യ ഇംഗ്ലണ്ടിനെതിരേയും ഫോം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.
ലോക ടെസ്റ്റ് റാങ്കിങില്‍ ഒന്നാമതുള്ള ഇന്ത്യ ക്ക് ഈ സ്ഥാനം ഭദ്രമാക്കണമെങ്കില്‍ ഈ പരമ്പര നേടേണ്ടതുണ്ട്. 115 പോയിന്റോടെയാണ് ഇന്ത്യ തലപ്പത്തു നില്‍ക്കുന്നത്. രണ്ടാമതുള്ള പാകിസ്താന് 109 പോയിന്റേയുള്ളൂ. 105 പോയിന്റുമായി ഇംഗ്ലണ്ട് നാലാംസ്ഥാനത്താണ്.
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച ടീമില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരേയും ഇറങ്ങുന്നത്. പരിക്കുമൂലം ലോകേഷ് രാഹുലും രോഹിത് ശര്‍മയും പുറത്തുപോയപ്പോള്‍ ഗൗതം ഗംഭീര്‍ സ്ഥാനം നിലനിര്‍ത്തി. കിവീസിനെതിരേയുള്ള ഏകദിന പരമ്പരയില്‍ വിശ്രമമനുവദിക്കപ്പെട്ട ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. ഡെങ്കിപ്പനിയെത്തുടര്‍ന്ന് കിവീസിനെതിരേയുള്ള പരമ്പരയില്‍ പുറത്തിരുന്ന പേസര്‍ ഇശാന്ത് ശര്‍മയാണ് തിരിച്ചെത്തിയ മറ്റൊരു താരം. ഏകദിന, ട്വന്റി സ്‌പെഷ്യലിസ്റ്റായ ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ടീമിലെ ഏക പുതുമുഖം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക