|    Jun 24 Sun, 2018 6:24 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് : 58.66 ലക്ഷം രൂപ അനുവദിക്കാന്‍ അനുമതി

Published : 9th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ന് രാജ്‌കോട്ടില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിന്റെ ചെലവുകളിലേക്കായി 58.66 ലക്ഷം രൂപ അനുവദിക്കാന്‍ ബിസിസിഐക്ക് സുപ്രിംകോടതിയുടെ അനുമതി. ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാത്തതിനെത്തുടര്‍ന്ന് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് പണം അനുവദിക്കുന്നതിന് സുപ്രിംകോടതി ബിസിസിഐക്ക് വിലേക്കേര്‍പ്പെടുത്തിയിരുന്നു. പണം നല്‍കാതിരുന്നാല്‍ രാജ്‌കോട്ടില്‍ നടക്കാനിരിക്കുന്ന ആദ്യ ടെസ്റ്റ് റദ്ദാക്കേണ്ടിവരുമെന്ന സാഹചര്യത്തില്‍ ബിസിസിഐ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.
സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് പണം നേരിട്ട് കൈമാറരുതെന്നും പകരം ഇതിനായി വരുന്ന ചെലവുകളുടെ ബില്ലുകള്‍ നേരിട്ട് കൊടുത്തുതീര്‍ക്കണമെന്നും കോടതി ബിസിസിഐയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഈ നടപടി ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം അവസാനിക്കുന്ന ഡിസംബര്‍ അഞ്ചു വരെ തുടരാനും കോടതി അനുവദിച്ചു.
നിരവധി തവണ നിര്‍ദേശിച്ചിട്ടും ലോധ കമ്മിറ്റി റിപോര്‍ട്ട് നടപ്പാക്കുന്നതില്‍ അസോസിയേഷനുകള്‍ വീഴ്ചവരുത്തിയതിനെത്തുടര്‍ന്നാണ് ബിസിസിഐയുടെ സാമ്പത്തിക ശക്തി നിയന്ത്രിച്ച് സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ബിസിസിഐ—ക്ക് ഏര്‍പ്പെടാവുന്ന സാമ്പത്തിക കരാറുകളുടെ പരിധി നിശ്ചയിക്കാന്‍ ലോധ കമ്മിറ്റിയോട് സുപ്രിംകോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്നത്‌വരെ സംസ്ഥാനങ്ങളുടെ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ഒരു പൈസപോലും നല്‍കരുതെന്നും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. നിലവിലുള്ള വന്‍കിട കരാറുകള്‍ പരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ടെസ്റ്റിനായി ഇന്ത്യാ-ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമുകള്‍ നിലവില്‍ രാജ്‌കോട്ടിലെത്തിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss