|    Feb 19 Mon, 2018 5:37 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ഏകദിന മല്‍സരം ഇന്ന് പൂനെയില്‍

Published : 15th January 2017 | Posted By: fsq

 

പൂനെ: ഇന്ത്യയെ ചരിത്രത്തിലേക്ക് നയിച്ച മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ സാക്ഷിനിര്‍ത്തി വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും.  മൂന്ന്് മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം പൂനെയിലാണ് നടക്കുന്നത്. വിരാട് കോഹ്‌ലി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ മല്‍സരം എന്ന രീതിയില്‍ ക്രിക്കറ്റ് ലോകം ആകാംക്ഷയോടെയാണ് മല്‍സരത്തെ നോക്കികാണുന്നത്. നീണ്ട നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ നിരയില്‍ യുവരാജ് സിങ് കളിക്കുന്നതും നായകന്റെ സമ്മര്‍ദമില്ലാത്തതിനാല്‍തന്നെ ധോണിയുടെ ബാറ്റിങ് വെടിക്കെട്ടും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ടെസ്റ്റില്‍ 4-0 ന് ഇംഗ്ലീഷ് പടയെ നാണം കെടുത്തിയപോലെ അത്ര എളുപ്പമല്ല ഏകദിനത്തില്‍ വിജയിക്കാന്‍. ഏകദിന ശൈലിയില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരസമ്പന്നമായ ടീമാണ് ഇംഗ്ലണ്ട്. ഇന്ത്യന്‍ മൈാനങ്ങളില്‍ മല്‍സരങ്ങള്‍ കളിച്ച പരിചയസമ്പന്നന്‍മാരായ കളിക്കാരും ഇംഗ്ലണ്ട് നിരയുടെ കരുത്താണ്.കോഹ്‌ലിക്ക് ശുഭാരംഭംവിരാട് കോഹ്‌ലിക്ക് ശുഭാരംഭം കുറിക്കാനുള്ള അവസരമാണ് ഇന്ന് പൂനെയില്‍ കാത്തിരിക്കുന്നത്. ടെസ്റ്റില്‍ കോഹ്‌ലിയും കൂട്ടരും മര്‍മത്തടിച്ച് തോല്‍പിച്ചതിന്റെ പ്രതികാരം ഏകദിനത്തില്‍ തീര്‍ക്കാനുറച്ചാകും ഇംഗ്ലണ്ട് നിര ഇറങ്ങുക. ടെസ്റ്റില്‍ കോഹ്‌ലി തൊട്ടതെല്ലാം പൊന്നാക്കി. ഒരു സമനില മാത്രം നല്‍കി വമ്പന്‍വിജയങ്ങളാണ് ഇന്ത്യ നേടിയെടുത്തത്. എന്നാല്‍ ഏകദിന കളി വേറെയാണെന്ന് തെളിയിച്ച് കൊണ്ട് ആദ്യ സന്നാഹ മല്‍സരത്തില്‍ തകര്‍പ്പന്‍ പ്രകടനത്തിന്റെ വിജയമാണ് ഇംഗ്ലണ്ട് നേടിയെടുത്തത്.കരുത്തോടെ ഇന്ത്യഎങ്ങനെ നോക്കിയാലും ഇംഗ്ലണ്ടിനേക്കാള്‍ ഒരു പടി മുന്നില്‍ തന്നെയാണ് ഇന്ത്യ. ഇന്ത്യയിലെ സ്പിന്‍ മൈതാനങ്ങളില്‍ മാന്ത്രികത കാട്ടാന്‍ പ്രാപ്തിയുള്ള മികച്ച സ്പിന്‍ കരുത്താണ് ഇന്ത്യക്കുള്ളത്. നിലവനിലെ ഫോമില്‍ മികച്ച ബാറ്റിങ് കരുത്തും ഇന്ത്യക്കാണുള്ളത്. മധ്യനിരയില്‍ യുവരാജ് സിങ്ങിനെ ഇന്ത്യ തിരിച്ച് വിളിച്ചത് ഇന്ത്യയുടെ കരുത്ത് ഉയര്‍ത്തിയിട്ടുണ്ട്. പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന അജന്‍ക്യ രഹാന മികച്ച ഫോമിലാണ് തിരിച്ചെത്തുന്നത്. രണ്ടാം സന്നാഹ മല്‍സരത്തില്‍ ടീമിനെ നയിക്കാന്‍ അവസരം ലഭിച്ച രഹാന അര്‍ധസെഞ്ച്വറിയോടെ ടോപ് സ്‌കോററായി ടീമിനെ വിജയിപ്പിച്ചു. ഓപണിങ്ങില്‍ രഹാനയും ലോകേഷ് രാഹുലും ഇറങ്ങുമോ അതോ ശിഖാര്‍ ധവാനെ പരീക്ഷിക്കുമോ എന്ന് വ്യക്തമായിട്ടില്ല. സന്നാഹ മല്‍സരങ്ങളിലും രഞ്ജിയിലും മികച്ച പ്രകടനം പുറത്തെടുത്തിനാല്‍ ധവാനെ ഓപണിങ്ങിള്‍ ഇറക്കാനാണ് സാധ്യത കൂടുതല്‍.മധ്യനിരയില്‍ ടീമിന് കരുത്തേകാന്‍ ഓള്‍ റൗണ്ടര്‍മാരായ കേജാര്‍ യാദവും ഹര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ടീമിലുണ്ട്. നായകസ്ഥാനത്തിന്റെ സമ്മര്‍ദമില്ലാത്തതില്‍ ധോണിയെ ബാറ്റിങ് ഓഡറില്‍ ഉയര്‍ച്ച നല്‍കാനാണ് സാധ്യത. യുവരാജ് സിങിന്റെ ഓള്‍ റൗണ്ട് പ്രകടനവും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമാകും. സ്പിന്‍ ബൗളിങ്ങിനെ നയിക്കാന്‍ രവിചന്ദ്ര അശ്വിന്‍ തന്നെയാകും ഇറങ്ങുക. ഫാസ്റ്റ് ബൗളിങ്ങില്‍ ഉമേഷ് യാദവിനും ജസ്പ്രീത് ബൂംറയ്ക്കുമാണ് ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കിയിരിക്കുന്നത്.കണക്കു തീര്‍ക്കാന്‍ ഇംഗ്ലണ്ട്മികച്ച ബാറ്റിങ് നിരയാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. ഓപണിങ്ങില്‍ വെടിക്കെട്ട് തീര്‍ക്കാന്‍ അല്‍ക്‌സ് ഹെയ്ല്‍സ് ഇറങ്ങുമ്പോള്‍ ജോയ് റൂട്ടും ജോസ് ബട്‌ലറും ഇയോന്‍ മോര്‍ഗനും മോയിന്‍ അലിയും ടീമിന്റെ മധ്യനിരയെ കാക്കും. ബൗളിങ്ങില്‍ ലിയാം പ്ലക്കറ്റും ഡേവിഡ് വില്ലിയും ഇറങ്ങുമ്പോള്‍ സ്പിന്‍ ബൗളിങ്ങില്‍ ആദില്‍ റഷീദും ഇറങ്ങും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss