|    Apr 24 Tue, 2018 10:19 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യ-ആസ്‌ത്രേലിയ രണ്ടാം ഏകദിനം ഇന്നു മെല്‍ബണില്‍; തിരിച്ചടിക്കാന്‍ ടീം ഇന്ത്യയൊരുങ്ങി

Published : 15th January 2016 | Posted By: SMR

മെല്‍ബണ്‍: ആസ്‌ത്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ തിരിച്ചടിക്കാന്‍ ടീം ഇന്ത്യയൊരുങ്ങി. ഇന്നു നടക്കാനിരിക്കുന്ന രണ്ടാം ഏകദിനത്തില്‍ ജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനുള്ള തയ്യാറെടുപ്പിലാണ് ഇ ന്ത്യ. പെര്‍ത്തില്‍ നടന്ന കഴിഞ്ഞ കളിയില്‍ അഞ്ചു വിക്കറ്റിനു പരാജയപ്പെട്ടതിനാല്‍ പരമ്പരയി ല്‍ ഒപ്പമെത്താന്‍ ഇന്ത്യക്കു ജയം അനിവാര്യമാണ്.
പെര്‍ത്തില്‍ ബാറ്റ്‌സ്മാന്‍മാ ര്‍ മിന്നുന്ന പ്രകടനം നടത്തിയി ട്ടും ബൗളര്‍മാരുടെ മോശം ഫോമാണ് ഇന്ത്യയെ തോല്‍വിയിലേക്കു തള്ളിയിട്ടത്. ഓപണര്‍ രോഹിത് ശര്‍മയുടെ (171*) റെക്കോഡ് പ്രകടനത്തിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്നു വിക്കറ്റിനു 309 റണ്‍സെന്ന ജയിക്കാവുന്ന സ്‌കോറാണ് പടുത്തുയര്‍ത്തിയത്.
തുടക്കത്തില്‍ തന്നെ രണ്ടു വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്കായെങ്കിലും ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും (149) ജോര്‍ജ് ബെയ്‌ലിയും (112) സെഞ്ച്വറികളോടെ ഓസീസിനെ അനായാസ വിജയത്തിലേക്കു നയിക്കുകയായിരുന്നു.
കഴിഞ്ഞ മല്‍സരത്തിലെ ബൗളിങ് പിഴവുകളില്‍ നിന്നു പാഠമുള്‍ക്കൊണ്ടാവും ഇന്ത്യ ഇന്നിറങ്ങുക. ആദ്യ കളിയില്‍ അരങ്ങേറ്റക്കാരനായ പേസര്‍ ബരീന്ദര്‍ സ്രാനിനു മാത്രമേ ഇന്ത്യന്‍ ബൗളിങില്‍ തിളങ്ങാനായിരുന്നുള്ളൂ. മൂന്നു വിക്കറ്റാണ് സ്രാന്‍ മല്‍സരത്തില്‍ നേടിയത്.
സ്പിന്നര്‍മാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും തീര്‍ ത്തും നിറംമങ്ങി. അശ്വിന്‍ ഒരോവറില്‍ എട്ടും ജഡേജ ഏഴു റണ്‍സുമാണ് വഴങ്ങിയത്.
സ്ഥിരം ബൗളര്‍മാരല്ലാത്ത രോഹിത് ശര്‍മയെയും വിരാട് കോഹ്‌ലിയെയും ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി പരീക്ഷിച്ചെങ്കിലും ബ്രേക ്ത്രൂ നല്‍കാന്‍ ഇരുവര്‍ക്കുമായില്ല.
പെര്‍ത്തിലേതു പോലെ ഇ ന്നത്തെ മല്‍സരത്തിലും അഞ്ചു ബൗളര്‍മാരെ ഉള്‍പ്പെടുത്തിയുള്ള ടീം കോമ്പിനേഷനായിരിക്കും ധോണി തിരഞ്ഞെടുക്കുക. എന്നാല്‍ കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഇന്ത്യ ഒരു മാറ്റം വരുത്താനിടയുണ്ട്. ഫിറ്റ്‌നസ് വീണ്ടെടുത്ത പരിചയസമ്പന്നനായ പേസര്‍ ഇശാന്ത് ശര്‍മയെ തിരിച്ചുവിളിച്ചേക്കുമെന്നാണ് സൂചന. ഇശാന്ത് മടങ്ങിവരികയാണെങ്കില്‍ ഭുവനേശ്വര്‍ കുമാറിനാവും സ്ഥാനം നഷ്ടമാവുക.
ആദ്യ ഏകദിനത്തിന്റെ വേദി യായ വാക്ക സ്റ്റേഡിയത്തിലെ പിച്ച് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗം കുറഞ്ഞതായിരുന്നു.
എന്നാല്‍ ഇന്നത്തെ മല്‍സരം നടക്കുന്ന ഗബ്ബയിലെ പിച്ച് പേസര്‍മാരെ തുണയ്ക്കുന്നതാവുമെന്നാണ് റിപോര്‍ട്ട്. അങ്ങനെയാണെങ്കില്‍ ഇന്ത്യ നാലു പേസര്‍മാരെ പരീക്ഷിച്ചേക്കും. ജഡേ ജയെ ഒഴിവാക്കി സ്പിന്‍ ബൗളിങിന്റെ ചുമതല അശ്വിനു മാത്രം നല്‍കും. ടീം ലൈനപ്പിനെക്കുറിച്ചൊന്നും ധോണി ഇതുവരെ പ്രതികരിച്ചിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss