|    May 27 Sat, 2017 7:21 pm
FLASH NEWS

ഇന്ത്യ ആസ്‌ത്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ (പരമ്പര 1-1)പോരാട്ടം- ചെറുത്തുനില്‍പ്പ്, ഒടുവില്‍ സമനില

Published : 21st March 2017 | Posted By: fsq

 

റാഞ്ചി: ബാറ്റിങ് ചെറുത്തുനില്‍പ്പുകള്‍ക്ക് സാക്ഷ്യം വഹിച്ച റാഞ്ചിയിലെ കന്നി ടെസ്റ്റ് മല്‍സരം സമനിലയില്‍. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പും ഷോണ്‍ മാര്‍ഷും തീര്‍ത്ത ചെറുത്തുനില്‍പ്പിന്റെ കരുത്തിലാണ് കംഗാരുക്കള്‍ സമനില ഒപ്പിച്ചെടുത്തത്. അവസാന ദിനം രണ്ടിന് 23 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ആസ്‌ത്രേലിയ 100 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 എന്ന നിലയില്‍ നില്‍ക്കെ ഇരു ക്യാപ്റ്റന്‍മാരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ചേതേശ്വര്‍ പുജാരയാണ് മാന്‍ ഓഫ് ദി മാച്ച്.ഇന്ത്യക്കുവേണ്ടി രവീന്ദ്ര ജഡേജ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഇഷാന്ത് ശര്‍മയും രവിചന്ദ്ര അശ്വിനും ഓരോ വിക്കറ്റുകളും പങ്കിട്ടു. മൂന്നാം മല്‍സരം സമനില ആയതോടെ നാല് മല്‍സര പരമ്പരയില്‍ ഇരു ടീമുകളും 1-1 ജയങ്ങള്‍ സ്വന്തമാക്കി സമനില പങ്കിടുകയാണ്. അവസാന മല്‍സരം 24 ന് ധര്‍മശാലയില്‍ നടക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day