|    Mar 26 Sun, 2017 3:09 am
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യ-ആസ്‌ത്രേലിയ മൂന്നാം ടെസ്റ്റ : ഇന്ത്യ റാഞ്ചുന്നു

Published : 20th March 2017 | Posted By: fsq

 
റാഞ്ചി: ഇതല്ല, ഇതിലപ്പുറം ചാടിക്കടന്നവരാണി ഈ ഇന്ത്യന്‍ നിര. ആസ്‌ത്രേലിയയുടെ റണ്‍മലയെ ഇരട്ടച്ചങ്കോടെ ചേതേശ്വര്‍ പുജാരയും(202) സെഞ്ച്വറിയോടെ വൃധിമാന്‍ സാഹയും (117) നെഞ്ചുവിരിച്ച് നേരിട്ടപ്പോള്‍ മൂന്നാം ടെസ്റ്റ് ഇന്ത്യന്‍ വരുതിയിലേക്ക്. ഒന്നാം ഇന്നിങ്‌സ് ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 603 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 152 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡും ഇന്ത്യക്കൊപ്പം. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ ഓസീസ് നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 23 എന്ന നിലയിലാണ്. ഇന്ത്യക്കുവേണ്ടി രവീന്ദ്ര ജഡേജയാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്. എട്ട് വിക്കറ്റുകള്‍ കൈയ്യിലിരിക്കേ ഇന്ത്യയേക്കാള്‍ 129 റണ്‍സിന് പിന്നിലാണ് ആസ്‌ത്രേലിയ.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക