|    Oct 17 Wed, 2018 6:20 am
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യ – ആസ്‌ത്രേലിയ ക്രിക്കറ്റ് പരമ്പര: മല്‍സര ക്രമമായി

Published : 6th September 2017 | Posted By: ev sports


ന്യൂഡല്‍ഹി: ഇന്ത്യയും ആസ്‌ത്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയ്ക്കുള്ള മല്‍സര ക്രമം ബിസിസി ഐ പ്രഖ്യാപിച്ചു. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി മല്‍സരങ്ങളുമാണ് ഇന്ത്യയും ആസ്‌ത്രേലിയയും തമ്മില്‍ നടക്കുക. സപ്തംബര്‍ 17 ന് ആരംഭിക്കുന്ന പരമ്പരയ്ക്ക് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുക. ചെന്നൈ, കൊല്‍ക്കത്ത, ഇന്‍ഡോര്‍, ബംഗളൂരു, നാഗ്പൂര്‍ എന്നിവടങ്ങളില്‍ ഏകദിനങ്ങള്‍ നടക്കുമ്പോള്‍ റാഞ്ചിയും ഗുവാഹത്തിയും ഹൈദരാബാദും ട്വന്റി മല്‍സരത്തിനും വേദിയാവും. ഒക്‌ടോബര്‍ 13നാണ് പരമ്പരയിലെ അവസാന മല്‍സരം. ഈ വര്‍ം ഇത് രണ്ടാം തവണയാണ് ഓസീസ് ക്രിക്കറ്റ് ടീം ഇന്ത്യന്‍ പര്യടനം നടത്തുന്നത്. അന്നത്തെ ടെസ്റ്റ് പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.
നിലവില്‍ ഇന്ത്യ ശ്രീലങ്കന്‍ പര്യടനത്തിലാണുള്ളത്. ഓസീസ് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss