|    Dec 16 Sun, 2018 12:42 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇന്ത്യ ‘അഹിംസാ ഇറച്ചി’ പുറത്തിറക്കുമെന്ന് മേനകാ ഗാന്ധി

Published : 27th August 2018 | Posted By: kasim kzm

ഹൈദരാബാദ്: ഹൈദരാബാദ്: അഹിംസാ ഇറച്ചി (ക്ലീന്‍ മീറ്റ്) പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണു രാജ്യമെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി. വൈദ്യുതിക്കും കംപ്യൂട്ടറിനും പിന്നാലെ മറ്റൊരു വിപ്ലവകരമായ കണ്ടുപിടിത്തമാവും ഇതെന്നും മന്ത്രി വ്യക്തമാക്കി. ജീവക ഭക്ഷണ സാങ്കേതികവിദ്യാ വിപ്ലവങ്ങളുടെ ഭാവി എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മൃഗങ്ങളുടെ കോശങ്ങള്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന ക്ലീന്‍ മീറ്റ് എന്ന ഇറച്ചി വികസിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങളാണ് ലാബുകളില്‍ പുരോഗമിക്കുന്നതെന്നും മേനകാ ഗാന്ധി പറഞ്ഞു. മാംസത്തിനു വേണ്ടി മൃഗങ്ങളെ കൊല്ലേണ്ടതില്ലെന്നാണ് കൃത്രിമ മാംസത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും അവര്‍ പറഞ്ഞു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss