|    Aug 22 Tue, 2017 12:52 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യ അണ്ടര്‍ 19 ടീമിന് തകര്‍പ്പന്‍ ജയം

Published : 5th August 2017 | Posted By: fsq

 

ലണ്ടന്‍: രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തിന് കീഴില്‍ ഇന്ത്യയുടെ യുവ ക്രിക്കറ്റ് ടീമിന്റെ തകര്‍പ്പന്‍ പ്രകടനം തുടരുന്നു. ഇംഗ്ലണ്ടിനെതിരായ അണ്ടര്‍ 19 രണ്ടാം ടെസ്റ്റില്‍ 97 റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 339 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ ആതിഥേയരായ ഇംഗ്ലണ്ടിന് 53.  4 ഓവറില്‍ 241 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ജയത്തോടെ രണ്ട് മല്‍സര പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കി.ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 292 റണ്‍സാണ് അടിച്ചെടുത്തത്. ശിവം മാവി (86), പൃഥിവ് ഷാ (51) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി റിയാന്‍ പട്ടേല്‍ 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹെറി ബ്രോക്ക്‌സ് രണ്ട് വിക്കറ്റും സ്വന്തമാക്കി. മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ചെറുത്ത് നില്‍പ്പ് 284 റണ്‍സില്‍ അവസാനിച്ചു. ഇംഗ്ലണ്ടിന് വേണ്ടി വില്‍ ജാക്‌സ് (102) സെഞ്ച്വറിയും ഹോള്‍ഡന്‍ (71) അര്‍ധ സെഞ്ച്വറിയും നേടിയെങ്കിലും മധ്യനിരയെ എറിഞ്ഞൊതുക്കിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ഒന്നാം ഇന്നിങ്‌സില്‍ എട്ട് റണ്‍സിന്റെ ലീഡും സ്വന്തമാക്കി. ഇന്ത്യക്ക് വേണ്ടി കെ എല്‍ നാഗര്‍കോട്ടി നാല് വിക്കറ്റും അശോക് സന്ദു രണ്ട് വിക്കറ്റും നേടി തിളങ്ങി.എട്ട് റണ്‍സിന്റെ ആധിപത്യത്തോടെ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യക്കുവേണ്ടി ശുബ്മാന്‍ ഗില്‍ (102)സെഞ്ച്വറിയും ആര്‍ പി ദാസ് (52) അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി. വിജയത്തിലേക്ക് ഇംഗ്ലണ്ട് താരങ്ങള്‍ പൊരുതി നോക്കിയെങ്കിലും ശിവം മാവിയുടെയും വി തിവാരിയുടെയും ബൗളിങിന് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. മാവി മൂന്ന് വിക്കറ്റും തിവാരി രണ്ട് വിക്കറ്റും സ്വന്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക