|    Nov 21 Wed, 2018 1:27 pm
FLASH NEWS
Home   >  Kerala   >  

ഇന്ത്യാ ടുഡേ ‘സ്ട്രിങര്‍’ ലേഖിക തന്നെയും അഭിമുഖം നടത്തി; ഒട്ടിക്കല്‍ പൂര്‍ത്തിയായിക്കാണില്ല: കെസി നസീര്‍

Published : 2nd November 2017 | Posted By: shins

ഇന്ത്യാ ടുഡേ ‘സ്ട്രിങര്‍’ ലേഖിക തന്നെയും അഭിമുഖം നടത്തിയിരുന്നെന്നും എന്നാല്‍ അതിന്റെ കട്ടിങും ഒട്ടിക്കലും പൂര്‍ത്തിയാവാത്തതു കൊണ്ടാവും പുറത്തുവരാത്തതെന്നും അഡ്വ. കെസി നസീര്‍. ഫേസ്ബുക്കിലൂടെയാണ് കെസി നസീറിന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ത്യാ ടുഡേ ടി.വി യുടെ ചെന്നൈ ഓഫീസില്‍ നിന്ന് പ്രിയംവദ സത്യസരണിയില്‍ ക്യാമറാമാനോടൊപ്പം വന്നിരുന്നു.

രണ്ടര മണിക്കൂറോളം സമയം അവരും ക്യാമറാമാനും അവിടെ ചെലവഴിക്കുകയും ചെയ്തു..

അറിയേണ്ട കാര്യങ്ങളൊക്കെ ചോദിച്ചും കണ്ടും വിലയിരുത്തിയും കാമറയില്‍ പകര്‍ത്തിയും ഭക്ഷണം കഴിച്ചുമാണ് ഇന്ത്യാ ടുഡേ സംഘം മടങ്ങിയത്..

അതിനു ശേഷമാണ് അവര്‍ എന്നെയും സൈനബ ടീച്ചറെയും ഇന്റര്‍വ്യൂ ചെയ്യാന്‍
എത്തിയത്…

വന്നിറങ്ങിയ ഉടനെ അവര്‍ പങ്കുവെച്ചത് ‘പോലീസിനു പോലും കടന്നു ചെല്ലാന്‍ സാധിക്കാത്ത ISIS റിക്രൂട്ടിംഗ് കേന്ദ്ര’ ത്തിലേക്ക് ‘അതിസാഹസികമായി’
‘കമാണ്ടോകളുടെ സഹായത്തോടെ’
കടന്നു ചെന്ന് സകലതും കാമറയില്‍ പകര്‍ത്തിയതിനെ കുറിച്ചായിരുന്നു..

അടക്കാനാവാത്ത അവരുടെ അടുത്ത അതിശയം ‘ജിഹാദി ക്വീന്‍’ സൈനബയെ നേരിട്ട് കണ്ടപ്പഴായിരുന്നു..

I really exclaimed…!
Is this the jihadi queen??
Is this the master brain of forcible, indotcrinated conversions,????

Actually horrible pictures of sainaba and Sathyashrani have been supplied to me,,…

But both are  entirely different… I really exclaimed…

ഈ സംസാരം ഒരു സുഹൃത്ത് മൊബൈല്‍ കാമറയില്‍ പകര്‍ത്തുന്നത് മനസ്സിലാക്കിയ പ്രിയംവദ വളരെ ആശങ്കയോടെ
no.. no.. all these  are my personal opinion… Pls dnt video graph it…
Pleees…. delete it Plees….

ഇങ്ങനെ കെഞ്ചിക്കരയുന്നത് കണ്ടപ്പോള്‍ എനിക്ക് ചുമ്മാ തോന്നിയത്  ഞാന്‍ പ്രിയംവദയോട് ഇങ്ങനെ ചോദിച്ചു….

താങ്കള്‍ കണ്ടതും ബോധ്യപ്പെട്ടതും ഇങ്ങനെയൊക്കെയാണെങ്കിലും  ചാനല്‍ മാനേജ്‌മെന്റിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചായിരിക്കും ഇതൊക്കെ എയര്‍ ചെയ്യുന്നത്… അത് കൊണ്ടാവും ഇത്ര വെപ്രാളം അല്ലേ…????

ജാള്യം മറക്കാന്‍ പാടുപെട്ടു കൊണ്ട് അവര്‍ പറഞ്ഞത്
‘അത് കൊണ്ടല്ല; അത് എത്തിക്‌സിന് എതിരാണ്; ഞങ്ങള്‍ കാമറയിലെടുക്കുന്നത് നിങ്ങള്‍ക്കും റിക്കാര്‍ഡ് ചെയ്യാമല്ലോ’ എന്നായിരുന്നു..

നമ്മള്‍ പാവം ഭീകരവാദികള്‍ക്ക് അത് അത്രക്കങ്ങ് പിടികിട്ടിയില്ല….

എന്റെ ഇന്റര്‍വ്യൂ ഭാഗം പുറത്തു വന്നിട്ടില്ല;
അതിന്റെ കട്ടിംഗും ഒട്ടിക്കലും പൂര്‍ത്തിയായി വരുന്നുണ്ടാകും… ഭംഗിയായി ചെയ്തില്ലേല്‍ ചീറ്റിപ്പോകാന്‍ സാധ്യതയേറെയാണ്…

സത്യസരണിയിലെലെ അതീവ രഹസ്യ സ്വഭാവമുള്ള കക്കൂസിനെപ്പറ്റി സ്റ്റിങ്ങ് ഓപ്പറേഷനിലൂടെ അഭിഭാഷകനില്‍ നിന്ന് ചോര്‍ത്തിയ Exclusive എന്നാണാവോ പുറത്തു വരിക…!!!

വരുമ്പൊ പ്രിയംവദ മെസേജ് അയക്കുമായിരിക്കും……

പിന്നീട് മാധ്യമ പാട്രിയോട്ടിക് ദേശീയ സ്വരൂപം IndiaToday Tv യിലൂടെ പുറത്തു വന്നപ്പോള്‍ ഞാനവര്‍ക്ക് കുറച്ച് മെസേജുകള്‍ അയച്ചു…

ഈ നിമിഷം വരെ മറുപടി കിട്ടിയിട്ടില്ല… (അവരുടെ കുറ്റമാകില്ല; നിസ്സഹായതയാവാം… പ്രിയംവദയെ വെറുതെ വിടുക; അവര്‍ ഏതു നിമിഷവും പിരിച്ചുവിടപ്പെട്ടേക്കാവുന്ന ഒരു ജോലിക്കാരി മാത്രം)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss