|    Sep 21 Thu, 2017 5:19 am
Home   >  Todays Paper  >  page 7  >  

‘ഇന്ത്യാസ് ഡോട്ടര്‍’ക്കെതിരായ വിലക്ക് അനീതി: ലെസ്‌ലി ഉഡ്‌വിന്‍

Published : 14th August 2016 | Posted By: SMR

ന്യൂഡല്‍ഹി: അശ്ലീല സൈറ്റുകള്‍ക്ക് പോലും നിയന്ത്രണം ഏര്‍പ്പെടുത്താത്ത ഇന്ത്യ ബലാല്‍സംഗത്തിനെതിരായ തന്റെ ഡോക്യുമെന്ററി നിരോധിച്ചിരിക്കുകയാണെന്ന് ലെസ്‌ലി ഉഡ്‌വിന്‍.
നിര്‍ഭയ സംഭവം സംബന്ധിച്ച് ലെസ്‌ലി ഉഡ്‌വിന്‍ സംവിധാനം ചെയ്ത ഇന്ത്യാസ് ഡോട്ടര്‍ ഡോക്യുമെന്ററി ഇന്ത്യയില്‍ നിരോധിച്ചിരുന്നു.
ഡോക്യുമെന്ററി 60 രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിച്ചുവെങ്കിലും അത് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്നില്ലെന്ന് ലെസ്‌ലി ഉഡ്‌വിന്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായി ആഗോളതലത്തില്‍ പടരുന്ന അതിക്രമങ്ങളെക്കുറിച്ചുള്ളതാണ് തന്റെ ഡോക്യുമെന്ററി. ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളെ അനുകൂലിക്കുന്ന പൊതുമനസ്സാക്ഷിയെക്കുറിച്ച് തുറന്ന് കാട്ടാന്‍ ഡല്‍ഹി സംഭവം താന്‍ ഉദാഹരണമായെടുക്കുക മാത്രമാണ് ചെയ്തത്- ലെസ്‌ലി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക