|    May 23 Wed, 2018 8:40 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു

Published : 29th December 2017 | Posted By: vishnu vis


കേപ്ടൗണ്‍: ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മല്‍സരത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് ഭേദമായി തിരിച്ചെത്തിയ ഫാഫ് ഡുപ്ലെസിസ് നയിക്കുന്ന ടീമിലേക്ക് ഫാസ്റ്റ് ബൗളര്‍മാരായ ഡെയില്‍ സ്്‌റ്റെയിനും വെര്‍ണോന്‍ ഫിലാണ്ടറും മടങ്ങിയെത്തിയിട്ടുണ്ട്. സംിബാബ് വേയ്‌ക്കെതിരായ നാല്ദിന ടെസ്റ്റ് മല്‍സരത്തിനിടെ പരിക്കേറ്റ ക്വിന്റന്‍ ഡികോക്കിനേയും ടീമില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതേ സമയം ചതുര്‍ദിന ടെസ്റ്റില്‍ ഇടം നേടാനാവാതിരുന്ന ക്രിസ് മോറിസിനേയും ദക്ഷിണാഫ്രിക്ക ടീമില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജനുവരി അഞ്ച് മുതല്‍ ഫെബ്രുവരി 24 വരെ നീണ്ട് നില്‍ക്കുന്ന പര്യടനത്തില്‍ മൂന്ന് ടെസ്റ്റ് മല്‍സരങ്ങളും ആറു ഏകദിനങ്ങളും മൂന്ന് ട്വന്റി20 മല്‍സരങ്ങളുമാണ് ഇന്ത്യ കളിക്കുക.

ടീം: ഫാഫ് ഡുപ്ലെസിസ് (ക്യാപ്റ്റന്‍), ഹാഷിം അംല, ടെംബ ബവുമ, ക്വിന്റണ്‍ ഡികോക്ക്, തിയൂണിസ് ഡി ബ്രുയിന്‍, എ ബി ഡിവല്ലിയേഴ്‌സ്, ഡീന്‍ എല്‍ഗര്‍, കേശവ് മഹാരാജ്, എയ്ഡന്‍ മര്‍ക്രം, മോണെ മോര്‍ക്കല്‍, ക്രിസ് മോറിസ്, ആന്‍ഡില്‍ പെഹ്‌ലുക്വായോ, വെര്‍ണന്‍ ഫിലാന്‍ഡര്‍, കഗിസോ റബാദ, ഡെയ്ല്‍ സ്റ്റെയ്ന്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss