|    Oct 21 Sat, 2017 4:11 pm
FLASH NEWS
Home   >  News now   >  

ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈനീസ് പത്രം;മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകും

Published : 25th July 2016 | Posted By: mi.ptk

china-issue

ബെയ്ജിങ്: ചൈനീസ് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയാല്‍ ഇന്ത്യ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ചൈനീസ്  പത്രം. ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തെ ചൈന എതിര്‍ത്തതിലുള്ള പ്രതികാരമാണ് ചൈനീസ് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കുന്നതിലൂടെ ഇന്ത്യ ലക്ഷ്യമാക്കുന്നതെന്ന് ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. ചൈനയിലേയ്ക്കുള്ള വിസ ലഭിക്കാന്‍ അത്ര എളുപ്പമല്ല എന്ന് ഇന്ത്യയിലെ ചിലരെയെങ്കിലും ബോധ്യപ്പെടുത്തുമെന്ന ഭീഷണിയും മുഖപ്രസംഗത്തിലുണ്ട്.
ചൈനയുടെ ഔദ്യോഗിക മാധ്യമമായ സിന്‍ഹുവ ന്യൂസിന്റെ ഡല്‍ഹിയിലെ ബ്യൂറോ ചീഫ് വു ക്വിയാങ്,മുംബൈയില്‍ ജോലിചെയ്യുന്ന ലൂ താങ്, ഷി യോങ്ങാങ് എന്നീ മൂന്ന് മാധ്യമപ്രവര്‍ത്തരുടെ വിസ റദ്ദാക്കിയ ഇന്ത്യ ജൂലായ് 31 നകം രാജ്യം വിട്ട് പോകാന്‍ നിര്‍ദേശിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക