|    Jul 27 Thu, 2017 2:17 am
FLASH NEWS
Home   >  National   >  

ഇന്ത്യയ്ക്കുവേണ്ടി നിര്‍മിക്കുന്ന അന്തര്‍വാഹിനിയുടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

Published : 24th August 2016 | Posted By: G.A.G

Scorpene

ന്യൂഡല്‍ഹി : ഇന്ത്യന്‍ നാവികസേനയ്ക്കുവേണ്ടി  നിര്‍മിക്കുന്ന സ്‌കോര്‍പീന്‍ അന്തര്‍വാഹിനിയുടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഫ്രഞ്ച് കപ്പന്‍ നിര്‍മാണ കമ്പനിയായ ഡിസിഎന്‍എസ നിര്‍മിക്കുന്ന സ്‌കോര്‍പീന്‍ അന്തര്‍വാഹിനിയുടെ 22,000 പേജോളം വരുന്ന രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയതായി ഒരു  ഓസ്‌ട്രേലിയന്‍ മാധ്യമമാണ് റിപോര്‍ട്ട് ചെയ്തത്. അന്തര്‍വാഹിനിയുടെ എല്ലാ വിവരങ്ങളും ചോര്‍ന്നതായാണ് പുറത്തു വന്ന വിവരം. ഇതോടെ സൈനികാവശ്യങ്ങള്‍ക്ക് ഈ അന്തര്‍വാഹിനി ഉപയോഗിക്കാനാവാത്ത അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്.
ആറ് സ്‌കോര്‍പീനുകളാണ് ഫ്രഞ്ച് കമ്പനി ഇന്ത്യയ്്ക്കു വേണ്ടി നിര്‍മിക്കുന്നത്. ആദ്യം ഇന്ത്യയില്‍ നിര്‍മിച്ച്  പരീക്ഷണ ഓട്ടവും നടത്തിയ മുങ്ങിക്കപ്പലുകളാണിവ. അതേസമയം തങ്ങളില്‍ നിന്നും വിവരങ്ങള്‍ ചോരില്ലെന്നും ചോര്‍ന്നിട്ടുണ്ടെങ്കില്‍ അത് ഇന്ത്യയില്‍ നിന്നു തന്നെയാവാം എന്നുമാണ് ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസിന്റെ വാദം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക