|    Jan 21 Sat, 2017 11:16 pm
FLASH NEWS

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ സമയമായി:ശിവസേന

Published : 25th July 2016 | Posted By: mi.ptk

uddhav-thackeray-7591

ന്യൂഡല്‍ഹി: ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ സമയമായെന്ന് ശിവസേന പ്രസിഡന്റ് ഉദ്ദവ് താക്കറെ.ഹിന്ദു മത വിഭാഗക്കാര്‍ കൂടുതലായി ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ മതേതരത്വത്തിന് എന്ത് പ്രസക്തിയാണ് ഉള്ളതെന്ന് താക്കറെ ചോദിച്ചു.രാജ്യത്ത് ഹിന്ദു വിഭാഗമാണ് കൂടുതലുള്ളത്. എന്നിട്ടും അവര്‍ ക്രൂരമായി വേട്ടയാടപ്പെടുന്നു. ഹിന്ദുക്കള്‍ കൂടുതാലും ആക്രമിക്കപ്പെടുന്നുവെങ്കില്‍ എവിടെയാണ് മതേതരത്വമുള്ളത് എന്ന് ഉദ്ദവ് താക്കറെ ചോദിച്ചു. മതപരിപാലന സംഘടനയായ സനാതന്‍ സന്‍സ്തയെ പാമ്പിനെപോലെ തല്ലിച്ചതയ്ക്കുകയാണെന്ന് താക്കറെ ആരോപിച്ചു.ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ എല്ലാ ജനങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും താക്കറെ ആഹ്വാനം ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 524 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക