|    May 28 Sun, 2017 4:41 am
FLASH NEWS

ഇന്ത്യയെ മാതൃകയാക്കണം: യുഎസ് ചൈനയോട്

Published : 9th July 2016 | Posted By: SMR

വാഷിങ്ടണ്‍: അയല്‍രാജ്യങ്ങളുമായി സമുദ്രാതിര്‍ത്തി സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് ചൈനയോട്. തെക്കന്‍ ചൈനാക്കടലില്‍ ചൈനയുടെ അവകാശവാദത്തിനെതിരേ ഫിലിപ്പീന്‍സ് സമര്‍പ്പിച്ച പരാതിപ്രകാരം ഇന്റര്‍നാഷനല്‍ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ നിശ്ചയിച്ച അധികാരപരിധിയെ മാനിക്കാനോ സ്വീകരിക്കാനോ ചൈന തയ്യാറാവുന്നില്ലെന്ന് കിഴക്കന്‍ ഏഷ്യയിലെ ഡിഫന്‍സ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി എബ്രഹാം ഡെന്‍മാര്‍ക്ക് പറഞ്ഞു.
ഇന്ത്യയും ബംഗ്ലാദേശും മൂന്ന് പതിറ്റാണ്ടു നീണ്ട സമുദ്രാതിര്‍ത്തി തര്‍ക്കത്തില്‍ പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിേ്രടഷന്‍ ബംഗ്ലാദേശിന് അനുകൂലമായി വിധി പുറപ്പെടുവിച്ചപ്പോള്‍ ഇന്ത്യ അത് സ്വീകരിച്ചു. ഇത് ചൈന മാതൃകയാക്കണം-അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day