|    Jun 22 Fri, 2018 10:46 pm
FLASH NEWS

ഇന്ത്യയെ തല്ലിക്കൊല്ലുന്നത് തടയുക ; പൂജാരി ബിജു നാരായണ ശര്‍മയെ എസ് ഡിപിഐ ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു

Published : 4th August 2017 | Posted By: fsq

 

പാലക്കാട്: എസ്ഡിപിഐ ജില്ലാ നേതാക്കള്‍ ഏലം കുളം സ്വദേശിയായ ദലിത് പൂജാരി ബിജു നാരായണ ശര്‍മയെ സന്ദര്‍ശിച്ചു. “ഇന്ത്യയെ തല്ലി കൊല്ലുന്നത് തടയുക” എന്ന എസ്ഡിപിഐ ദേശീയ കാംപയിനിന്റെ ഭാഗമായാണ് ജില്ലാ പ്രിസിഡന്റ് എസ് പി അമീറലിയുടെ നേതൃത്വത്തില്‍ തിരുവാഴിയോട് മംഗലാംകുന്നിലെ അദ്ദേഹത്തിന്റെ വാടക വീട്ടിലെത്തി സന്ദര്‍ശിച്ചത്. #േഇന്ത്യയിലെ ദേവസ്വം ബോ ര്‍ഡ് അംഗീകാരമുള്ള ഏക തന്ത്രിയും കേരളത്തിലെ ആദ്യത്തെ ദലിത് തന്ത്രിയുമായ ബിജു നാരായണ ശര്‍മക്ക് നേരെ ഒന്നര മാസം മുമ്പ് പട്ടാമ്പി വിളയൂരില്‍ വച്ച് ആസിഡ് ആക്രമണമുണ്ടായി.   ശരീരത്തിലെ പരിക്കുകള്‍ ഇപ്പോഴും പൂര്‍ണമായും ഭേതമായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് വിളയൂരിലെ വേട്ടക്കൊരുമകന്‍ കാവ് ക്ഷേത്രത്തിലെ അദ്ദേഹത്തിന്റെ ജോലി നഷ്ട്ടപ്പെട്ടു. ഇപ്പോള്‍ സ്വന്തമായി ആശ്രമമുണ്ടാക്കി മംഗലാംകുന്നില്‍ തന്ത്രിയായി കഴിയുകയാണ്. ആക്രമണത്തിനു പിറകില്‍ ആരാണെന്ന് വ്യക്തമല്ലെന്ന് പറയുമ്പോഴും ദലിത് തന്ത്രിയെന്ന നിലയിലുള്ള തന്റെ സേവനം അസഹിഷ്ണുതയോടെ കാണുന്നവരാണ് പിന്നിലെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ട്. സംഭവം നടന്നു മണിക്കൂറുകള്‍ക്കകം പട്ടാമ്പിയിലെ ഒരു മുതിര്‍ന്ന ബിജെപി നേതാവ് ആക്രമണത്തെ അപലപിച്ചു പോസ്റ്റിട്ടതില്‍ തനിക്ക് ദുരൂഹത തോന്നിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൃശൂര്‍ ജില്ലയില്‍ ജോലി ചെയ്തിരുന്ന ഘട്ടത്തിലും അദ്ദേഹം അനുഭവിച്ച വിവേചനം സംഘത്തോട് പങ്കുവച്ചു.നിലപാടുകള്‍ ധീരമായി പറയുന്ന ബിജു നാരായണ ശര്‍മ ബ്രാഹ്മണ മേധാവിത്വത്തിന്റെ ഇന്ത്യയിലെ ദുസ്വാധീനത്തെ സംബന്ധിച്ച് ആശങ്കകള്‍ പങ്കുവച്ചു.ഇന്ത്യയിലെ ഒരോ ദലിതനും ഒറ്റപ്പെട്ടിരിക്കുകയാണെന്നും പൂണൂല്‍ പൊട്ടിച്ചെറിഞ്ഞ് കമ്മ്യൂണിസം പുല്‍കിയ ഇഎംഎസിന്റെ നാട്ടുകാരനാണ് താനെന്നും എന്നാല്‍, തന്നെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനും തയ്യാറായിട്ടില്ലെന്നും അവഗണന മാത്രമാണ് നേരിട്ടിട്ടുള്ളതെന്നും നാരായണ ശര്‍മ പറഞ്ഞു.ഹിന്ദുത്വത്തിന്റെ വക്താവായി ചാനലുകളില്‍ അവതരിക്കുന്ന രാഹുല്‍ ഈശ്വറിന് ഒരു ഹൈന്ദവതയും ഇല്ല. സവര്‍ണ താല്‍പര്യമാണുള്ളത്. പശു ദേശീയതയുടെ പേരില്‍ ദലിതനെയും മുസ്‌ലിമിനെയും കൊല്ലുന്നതിന് പിന്നില്‍ വ്യക്തമായ അജണ്ടകളുണ്ട്. എസ്ഡിപിഐ ഏറ്റെടുത്ത  ദൗത്യം വിജയിക്കുമെന്നും പിന്തുണയുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ സെക്രട്ടറി അലവി കെടി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ വൈ കുഞ്ഞമ്മദ് മൗലവി സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss