|    Aug 21 Mon, 2017 3:29 pm
FLASH NEWS

ഇന്ത്യയെ തല്ലിക്കൊല്ലുന്നത് തടയുക : എസ് ഡിപിഐ ബഹുജനറാലി നടത്തി

Published : 12th August 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: ഇന്ത്യയെ തല്ലിക്കൊല്ലുന്നത് തടയുക എന്ന പ്രമേയത്തില്‍ ആഗസ്ത് ഒന്നു മുതല്‍ 25 വരെ നടക്കുന്ന സംസ്ഥാന കാംപയിനിന്റെ ഭാഗമായി എസ്ഡിപിഐ ബഹുജനറാലി നടത്തി. റാലിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ജബ്ബാര്‍ കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മൊയ്തൂട്ടി അറക്ക അധ്യക്ഷത വഹിച്ചു. സഹീര്‍ അബ്ബാസ് സഅദി വിഷയാവതരണം നടത്തി. ജില്ലാ പ്രസിഡന്റ് പി ആര്‍ കൃഷ്ണന്‍കുട്ടി, ജനറല്‍ സെക്രട്ടറി എന്‍ ഹംസ, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് ടി പോക്കര്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് നൂര്‍ജഹാന്‍ കല്ലങ്കോടന്‍, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി ടി സിദ്ധീഖ്, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സാദിഖ് തലപ്പുഴ, ഇ ഉസ്മാന്‍, ടി നാസര്‍, അഡ്വ. കെ എ അയ്യൂബ് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക