|    Nov 21 Tue, 2017 1:24 pm
FLASH NEWS

ഇന്ത്യയെ തല്ലിക്കൊല്ലുന്നത് തടയുക : എസ് ഡിപിഐ ബഹുജനറാലിയും സമാപനസമ്മേളനവും ഇന്ന്‌

Published : 11th August 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: എസ്ഡിപിഐ ബഹുജനറാലിയും സമാപനസമ്മേളനവും ഇന്നു സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കും. ഇന്ത്യയെ തല്ലിക്കൊല്ലുന്നത് തടയുക എന്ന പ്രമേയത്തില്‍ ആഗസ്ത് ഒന്നു മുതല്‍ 25 വരെ നടക്കുന്ന സംസ്ഥാന കാംപയിനിന്റെ ഭാഗമായാണ് റാലിയും സമ്മേളനവും നടക്കുന്നത്. വൈകീട്ട് 4.30ന് ചുങ്കത്ത് നിന്നും റാലി ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ജബ്ബാര്‍ കണ്ണൂര്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് മൊയ്തൂട്ടി അറക്ക അധ്യക്ഷത വഹിക്കും. സഹീര്‍ അബ്ബാസ് സഅദി വിഷയാവതരണം നടത്തും. ജില്ലാ പ്രസിഡന്റ് പി ആര്‍ കൃഷ്ണന്‍കുട്ടി, ജനറല്‍ സെക്രട്ടറി എന്‍ ഹംസ, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് ടി പോക്കര്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് നൂര്‍ജഹാന്‍ കല്ലങ്കോടന്‍, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി ടി സിദ്ധീഖ്, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സാദിഖ് തലപ്പുഴ സംബന്ധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക