|    Mar 23 Fri, 2018 10:17 pm
FLASH NEWS

ഇന്ത്യയെ തല്ലിക്കൊല്ലുന്നത് തടയുക: എസ്ഡിപിഐ റാലി 18ന് കൊടുവള്ളിയില്‍

Published : 4th August 2017 | Posted By: fsq

 

കോഴിക്കോട്‌: എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 18ന് കൊടുവള്ളിയില്‍ ബഹുജനറാലിയും പ്രതിരോധ സംഗമവും സംഘടിപ്പിക്കും. ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരേ വീട് വിട്ട് പുറത്തിറങ്ങുക, ഇന്ത്യയെ തല്ലിക്കൊല്ലുന്നത് തടയുക പ്രമേയത്തില്‍  പാര്‍ട്ടി ദേശീയ തലത്തില്‍ നടത്തുന്ന കാംപയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വംശീയ വിദ്വേഷങ്ങളോടെയുള്ള ആള്‍ക്കൂട്ടകൊലകള്‍ രാജ്യത്ത് ഒരു മനസ്ഥിതിയായി വളര്‍ത്തികൊണ്ടിരിക്കുകയാണെന്നും ഇരുപത്തൊമ്പതോളം നിരപരാധികളുടെ ജീവനുകള്‍ ഇതിന്റെ പേരില്‍ അപഹരിക്കപ്പെട്ടുകഴിഞ്ഞതായും ജില്ലാ ജനറല്‍ സെക്രട്ടറി നജീബ് അത്തോളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പശുവിറച്ചിയുടെയും മറ്റും പേര് പറഞ്ഞ് ദലിത്-മുസ്്്‌ലി വിഭാഗത്തിന് നേരെ നടക്കുന്ന ഭേദ്യങ്ങളും അതിക്രമങ്ങളും രാജ്യത്ത് ദൈനംദിന സംഭവങ്ങളായിട്ടുണ്ട്. കൃത്യമായ ആലോചനയും ലക്ഷ്യവും ഇതിന് പിറകിലുണ്ടെന്നാണ് സംഭവ പരമ്പരകളുടെ സ്വഭാവം മനസ്സിലാക്കിത്തരുന്നത്. ഇതിനെ കേവലം അസഹിഷ്ണുതയായി മാത്രം ചുരുക്കിക്കെട്ടുന്നത് നിര്‍ദയമായ കൊലകളുടെയും കലാപങ്ങളുടെയും ഗൗരവം ചോര്‍ത്തി കളയാന്‍ ഇടയാക്കും. രാജ്യത്ത് ഇന്ന് നടക്കുന്ന സംഘപരിവാര അക്രമ—ങ്ങള്‍ക്ക് പിന്നിലെ പ്രചോദനകേന്ദ്രം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും അദ്ദേഹം ആരോപിച്ചു. വൈകീട്ട് 4.30ന് ആരംഭിക്കുന്ന റാലിക്ക് ശേഷം നടക്കുന്ന പ്രതിരോധ സംഗമം സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എ കെ മജീദ്, കെ കെ അബ്ദുല്‍ മജീദ് അല്‍ഖാസിമി, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ദേശീയ സെക്രട്ടറി ഡെയ്‌സി ബാലസുബ്രഹ്മണ്യന്‍, സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചര്‍, മുസ്തഫ കോമ്മേരി, നജീബ് അത്തോളി, സലീം കാരാടി, ടി പി യൂസഫ് സംസാരിക്കും. കാംപയിന്റെ ഭാഗമായി ജനസമ്പര്‍ക്കപരിപാടികളും പഞ്ചായത്ത് മണ്ഡലം തലങ്ങളില്‍ കാല്‍നടജാഥകളും പ്രചാരണജാഥകളും ബഹുജനസംഗമങ്ങളും നടക്കും. 25ന് വീട് വിട്ട് പുറത്തിറങ്ങു എന്ന സന്ദേശത്തില്‍ പ്രാദേശിക തലങ്ങളില്‍ ബഹുജനങ്ങള്‍ പുറത്തിറങ്ങി ആര്‍എസ്എസിനെതിരേ പ്രതിഷേധിക്കും. അന്നേദിവസം ന്യൂഡല്‍ഹിയിലെ ജന്ദര്‍മന്ദറില്‍ കാംപയിന്റെ ദേശീയ സമാപനവും നടക്കും. വാര്‍ത്താ സമ്മേളത്തില്‍  ജില്ലാ വൈസ് പ്രസിഡന്റ് കെ പി ഗോപി, സെക്രട്ടറി സലീം കാരാടി, ജില്ലാ കമ്മിറ്റി അംഗം ടി പി യൂസുഫ് എന്നിവരും പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss