|    Aug 19 Sat, 2017 3:43 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇന്ത്യയെ ഉള്‍പ്പെടുത്തി അഫ്ഗാന്‍ നയം ഭേദഗതി ചെയ്യുമെന്ന് യുഎസ്

Published : 12th August 2017 | Posted By: fsq

 

വാഷിങ്ടണ്‍: ഇന്ത്യയെയും ദക്ഷിണേഷ്യയെ പൂര്‍ണമായും ഉള്‍പ്പെടുത്തി അഫ്ഗാന്‍ നയം ഭേദഗതി ചെയ്യുമെന്ന് യുഎസ്. പാകിസ്താനെതിരേ നിലപാട് കര്‍ശനമാക്കുമെന്നും യുഎസ് വ്യക്തമാക്കി. അഫ്ഗാന്‍ നയ പരിഷ്‌കരണം സംബന്ധിച്ച് സംസാരിക്കവെ യുഎസ് സെനറ്റര്‍ ജോണ്‍ മക് കെയ്ന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാന്‍ നയപരിഷ്‌കരണം സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണ്. നാഷനല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ നിയമത്തില്‍ (എന്‍ഡിഎഎ) ഇതിനായി ഭേദഗതി വരുത്തും. അഫ്ഗാനില്‍ സായുധപ്രവര്‍ത്തനങ്ങള്‍ വളരാവുന്ന സാഹചര്യമൊഴിവാക്കാനാണു പ്രാധാന്യം നല്‍കുകയെന്നും മക് കെയ്ന്‍ വ്യക്തമാക്കി. പുതിയ നയത്തിലൂടെ അഫ്ഗാനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം ഇന്ത്യയും പാകിസ്താനും അടക്കങ്ങുന്ന മേഖലയിലെ പ്രാദേശിക പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്തുക എന്നതു കൂടിയാണു തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് യുഎസ് വിദേശകാര്യ വകുപ്പ് വക്താവ് ഹീതര്‍ നോറെട്ട് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക