|    Aug 18 Fri, 2017 6:10 pm
FLASH NEWS
Home   >  News now   >  

ഇന്ത്യയെയും ഇന്ത്യയിലെ കായിക താരങ്ങളെയും അപമാനിച്ച് അമേരിക്കന്‍ താരം

Published : 12th August 2017 | Posted By: ev sports

വാഷിംഗ്ടണ്‍: ഇന്ത്യയെയും ഇന്ത്യയിലെ കായിക താരങ്ങളെയും അപമാനിച്ച് അമേരിക്കന്‍ ബാസ്്കറ്റ് ബോള്‍ താരം കെവിന്‍ ഡുറന്റ്്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഡുറന്റ് ഇന്ത്യയെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചത്. ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു എന്ന് പറഞ്ഞ ഡുറന്റ് അറിവിന്റെയും വികസനത്തിന്റെയും  കാര്യത്തില്‍ ഇന്ത്യ 20 വര്‍ഷം പിന്നിലാണെന്നും പരിഹസിച്ചു. ഇന്ത്യയിലെത്തിയപ്പോഴാണ് എത്ര മോശപ്പെട്ട രീതിയിലാണ് അവര്‍ ജീവിക്കുന്നത് എന്നതിനെക്കുറിച്ചുമെല്ലാം തിരിച്ചറിയാനായത്. അറിവിന്റെയും അനുഭവത്തിന്റെയും കാര്യത്തില്‍ രണ്ട് ദശകമെങ്കിലും പിന്നിലാണ് ഇന്ത്യയെന്നും ഡുറന്റ പറഞ്ഞു.അവിടുത്തെ തെരുവുകളില്‍ എപ്പോഴും പശുക്കള്‍ അലഞ്ഞുതിരിയുന്നത് കാണാം. കുരങ്ങന്‍മാര്‍ എല്ലായിടത്തും ഓടിനടക്കുന്നുണ്ടാകും. പാതയോരത്ത് നൂറുകണക്കിനാളുകള്‍ എപ്പോഴും തിങ്ങിനിറഞ്ഞുണ്ടാകും. ലക്ഷക്കണക്കിന് കാറുകള്‍ തലങ്ങും വിലങ്ങും പായുന്നുണ്ടാവുമെന്നും പല കായിക ഇനങ്ങളും ഇന്ത്യക്കാര്‍ക്ക് അന്യമാണെന്നും ഡുറന്റെ പറഞ്ഞു. താരത്തിന്റെ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ഡുറന്റിനെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയകള്‍ വഴി ഉയരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക