|    May 23 Tue, 2017 8:22 pm
FLASH NEWS

ഇന്ത്യയുമായി നല്ല ബന്ധം തുടരും: പാക് ഹൈക്കമ്മീഷണര്‍

Published : 27th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള ബന്ധം തന്റെ രാജ്യം നല്ല നിലയില്‍ മുന്നോട്ടുകൊണ്ടുപോവുമെന്ന് ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത്. നിലവിലെ പ്രതിസന്ധി ഇന്ത്യ പക്വതയോടെ മറികടക്കുമെന്നും ഇന്ത്യ-പാക് ബന്ധം ഭാവിയിലും നല്ലനിലയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹിയുമായി സാധാരണ സഹകരണബന്ധം ലക്ഷ്യംവച്ചുള്ള പ്രസ്താവനയാണു പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ഇസ്‌ലാമാബാദില്‍ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
2016 ജനുവരിയില്‍ പത്താന്‍കോട്ട് നടന്ന ഭീകരാക്രമണത്തിനുശേഷം ഇരുരാജ്യങ്ങളും സഹകരണം മെച്ചപ്പെടുത്തേണ്ടത് ആവശ്യമാണ്. ഇന്ത്യ ഉള്‍പ്പെടെ ലോകത്ത് എവിടെയും അക്രമങ്ങള്‍ നടത്താന്‍ പാകിസ്താന്‍ അനുവദിക്കില്ല.
ജൂലൈ 8ന് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതോടെയാണ് ഉഭയകക്ഷി ചര്‍ച്ച പരാജയപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. അതുവരെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നല്ലനിലയില്‍ ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുഭാഗത്തും നയതന്ത്ര വെല്ലുവിളികള്‍ക്കു കാരണം ആ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലെ എല്ലാ മേഖലയിലുള്ള ആളുകളെയും താന്‍ കണ്ടു. എല്ലാവരും സമാധാനം ആഗ്രഹിക്കുന്നവരാണ്. ആവേശഭ്രാന്ത് കൊണ്ട് ഇന്ത്യക്കും പാകിസ്താനും ദോഷമാണ്. അതുകൊണ്ട് ഒന്നും നേടാനാവില്ല.
യുദ്ധം ഒരു പരിഹാരമല്ലെന്നും അതു കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയേ ചെയ്യൂവെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഇരുരാജ്യത്തിനും അഭികാമ്യമെന്നും ഒരു അഭിമുഖത്തില്‍ അബ്ദുല്‍ ബാസിത് കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day