|    Jul 20 Fri, 2018 1:59 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഇന്ത്യയുമായി ചേര്‍ന്ന് മിഗ് 29 കെ വിമാനങ്ങള്‍ നിര്‍മിക്കാന്‍ റഷ്യ

Published : 18th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്ന് മിഗ് 29 കെ വിമാനങ്ങള്‍ നിര്‍മിക്കാന്‍ തയ്യാറാണെന്ന് റഷ്യന്‍ യുദ്ധവിമാന നിര്‍മാതാക്കളായ മിഗ് അറിയിച്ചു. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിശദമായ റിപോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് മിഗ് സിഇഒ ഇല്യ ടരന്‍സ്‌കോ പറഞ്ഞു. മിഗ് വിമാനങ്ങള്‍ വരുന്നതോടെ ഇന്ത്യന്‍ നാവികസേന കൂടുതല്‍ കരുത്താര്‍ജിക്കും. മേക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തിയാണ് മിഗ് 29 കെ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മോദിയെ അറിയിച്ചതായും ടരന്‍സ്‌കോ പറഞ്ഞു. ജനുവരിയില്‍ 57 മള്‍ട്ടിറോള്‍ യുദ്ധവിമാനങ്ങള്‍ റഷ്യയില്‍ നിന്നു വാങ്ങുന്നതിനു പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിരുന്നു. യുദ്ധവിമാനരംഗത്ത് ഇന്ത്യയുമായി 50 വര്‍ഷത്തെ ബന്ധം മിഗിനുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss