|    Oct 24 Wed, 2018 8:06 am
FLASH NEWS

ഇന്ത്യയുടെ വിദേശനയം കുത്തക രാജ്യങ്ങള്‍ക്ക് അടിയറ വെക്കുന്നു: രമേശ് ചെന്നിത്തല

Published : 11th September 2017 | Posted By: fsq

 

കാക്കനാട്: ഇന്ത്യയുടെ വിദേശനയം അമേരിക്ക പോലെയുള്ള കുത്തക രാജ്യങ്ങള്‍ക്ക് അടിയറ വെക്കുന്നതിനാണ് അടിക്കടി പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ രാജ്യങ്ങള്‍ ചുറ്റുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതല പറഞ്ഞു. തൃക്കാക്കര ഈസ്റ്റ് മണ്ഡലത്തില്‍  സംഘടിപ്പിച്ച ബൂത്ത്തല കുടുംബ സംഗമം ഇടച്ചിറയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതല ഉദ്ഘാടനം ചെയ്യുകയായിരുന്നു. നമ്മുടെ രാജ്യത്ത് ബീഫ് കഴിക്കുന്നതിനെ എതിര്‍ക്കുന്ന ബിജെപിയുടെ ആള്‍ക്കാരാണ് വിദേശത്തേക്ക് അധികവും ബീഫ് കയറ്റി അയക്കുന്നതതെന്നും രമേശ് ചെന്നിതല സൂചിപ്പിച്ചു.  കേന്ദ്രത്തിലും കേരളത്തിലും നടക്കുന്ന ദുര്‍ഭരണത്തിനും ഭരണകൂട ആക്രമണങ്ങള്‍ക്കും എതിരെ ജനാധിപത്യ രീതിയില്‍ പോരാടുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതിനുള്ള ഒരുക്കങ്ങളാണ് കുടുംബ സംഗമങ്ങളിലൂടെ ആര്‍ജിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതല വ്യക്തമാക്കി. രാഷ്ട്രീയ ഉന്നതാധികാര സമിതി അംഗം ബെന്നി ബഹനാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബൂത്ത് പ്രസിഡന്റ് പി ബി നിസാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് , മുന്‍ മന്ത്രി കെ ബാബു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി ഐ മുഹമ്മദാലി, ഡിസിസി ഭാരവാഹികളായ മുഹമ്മദ്് ഷിയാസ്, പി കെഅബ്ദുള്‍ റഹ്മാന്‍, സേവ്യര്‍ തായങ്കേരി, ഡിസിസി അംഗം  കെ എം ഉമ്മര്‍, മേരികുര്യന്‍, മണ്ഡലം പ്രസിഡന്റ്  എം ഒ വര്‍ഗീസ്, പി പി അലിയാര്‍, വി ഡി സുരേഷ്, എം എസ് അനില്‍കുമാര്‍, ഷാനാ അബ്ദു, , ബെന്നി പി എം, ഷാന അലി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss