|    Oct 17 Tue, 2017 10:01 am
Home   >  Sports  >  Cricket  >  

ഇന്ത്യയുടെ യുവനിരയും കിടിലന്‍: കിവീസ് എ ടീമിനെതിരെ പരമ്പര

Published : 3rd October 2017 | Posted By: ev sports


വിജയവാഡ: ന്യൂസിലന്‍ഡ് എ ടീമിനെതിരായ രണ്ടാം അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ എ ടീമിന് തകര്‍പ്പന്‍ ജയം. ഇന്നിങ്‌സിനും 26 റണ്‍സിനുമാണ് ഇന്ത്യയുടെ യുവ നിര വിജയം പിടിച്ചെടുത്തത്. ഒന്നാം ഇന്നിങ്‌സില്‍ വഴങ്ങിയ 236 റണ്‍സ് ലീഡിന്റെ ക്ഷീണത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ന്യൂസിലന്‍ഡ് 79.3 ഓവറില്‍ 210 റണ്‍സിന് കൂടാരം കയറുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കരണ്‍ ശര്‍മ നാല് വിക്കറ്റ് വീഴ്ത്തിയ ഷഹബാസ് നദീം എന്നിവരുടെ ബൗളിങ് പ്രകടനമാണ് ന്യൂസിലന്‍ഡ് താരങ്ങളുടെ ചിറകരിഞ്ഞത്. ന്യൂസിലന്‍ഡ് ക്യാപ്്റ്റന്‍ ഹെന്റി നിക്കോളാസ് (94), ജീത്ത് റാവല്‍ (47) എന്നിവര്‍ക്ക് മാത്രമാണ് കിവീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 211 റണ്‍സിന് കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 447 റണ്‍സ് അടിച്ചെടുത്തു. ഒന്നാം ഇന്നിങ്‌സില്‍ 236 റണ്‍സ് ലീഡ് നേടിയതോടെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങിനിറങ്ങാതെ ഇന്ത്യ കിവീസിനെ ഫോളോ ഓണിന് ക്ഷണിക്കുകയായിരുന്നു. ആദ്യ മല്‍സരത്തിലും വിജയിച്ച ഇന്ത്യ രണ്ട് മല്‍സര പരമ്പര 2-0ന് സ്വന്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക