|    May 29 Mon, 2017 7:01 pm
FLASH NEWS

ഇന്ത്യയുടെ മെഡല്‍ ജേതാക്കള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ചു

Published : 7th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഒളിംപിക്‌സില്‍ സ്വര്‍ണമെഡല്‍ നേടുന്ന ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് 50 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഇന്ത്യന്‍ ഒളിംപ്യന്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചു.വെള്ളി മെഡല്‍ നേടുന്നവര്‍ക്ക് 30 ലക്ഷവും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് 20 ലക്ഷം രൂപ വീതവും നല്‍കും.
ആദ്യമായാണ് ഇന്ത്യന്‍ ഒളിംപ്യന്‍ അസോസിയേഷന്‍ ഇത്തരത്തില്‍ സമ്മാന തുക പ്രഖ്യാപിക്കുന്നത്. മെഡല്‍ ജേതാക്കളാകുന്നവരുടെ കോച്ചിന് യഥാക്രമം 25 ലക്ഷം,15 ലക്ഷം,10 ലക്ഷം രൂപ വീതവും നല്‍കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന ബഹുമതിക്കും പാരിതോഷികത്തിനും പുറമെയാണിത്.
ഐഒഎ ഉന്നത ഉദ്യോഗസ്ഥരും മാനേജര്‍മാരും കോച്ചുമാരും യോഗം ചേര്‍ന്നെടുത്ത തീരുമാനമാണിതെന്ന് പ്രസിഡന്റ് എന്‍ രാമചന്ദ്രന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day