|    Sep 21 Fri, 2018 1:13 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇന്ത്യയുടെ ബഹിരാകാശ യാത്രയില്‍ മൂന്നംഗങ്ങള്‍: ഐഎസ്ആര്‍ഒ

Published : 29th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തില്‍ മൂന്നു പേരടങ്ങുന്ന സംഘം ഉണ്ടായിരിക്കുമെന്ന് ബഹിരാകാശ ഗവേഷണകേന്ദ്രം (ഐഎസ്ആര്‍ഒ) ചെയര്‍മാന്‍ കെ ശിവന്‍. അഞ്ചിനും ഏഴിനും ഇടയില്‍ ദിവസങ്ങള്‍ ഇവര്‍ക്ക് ബഹിരാകാശത്ത് തങ്ങാനാവുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഗഗന്‍യാന്‍ വിക്ഷേപിച്ചാല്‍ 16 മിനിറ്റിനകം ഭ്രമണപഥത്തിലെത്തും. അറബിക്കടലിലെ ഗുജറാത്ത് തീരത്തോ ബംഗാള്‍ ഉള്‍ക്കടലിലോ യാത്രികര്‍ക്ക് ഭൂമിയിലിറങ്ങാനാവും. 75ാം സ്വാതന്ത്ര്യദിനത്തതിന് ആറ് മാസം മുമ്പ് പദ്ധതി നടപ്പാക്കും. 10,000 കോടിയില്‍ താഴെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വ്യോമസേനയും ഐഎസ്ആര്‍ഒയും സംയുക്തമായിട്ടായിരിക്കും ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കുക. രണ്ട്, മൂന്ന് വര്‍ഷം അവര്‍ക്ക് പരിശീലനം നല്‍കും. ബഹിരാകാശത്ത് ആദ്യമെത്തിയ ഇന്ത്യക്കാരന്‍ രാകേഷ് ശര്‍മയില്‍ നിന്ന് ഐഎസ്ആര്‍ഒ വിവരങ്ങള്‍ തേടുമെന്നും അദ്ദേഹം പറഞ്ഞു.
2022നകം ഇന്ത്യ ബഹിരാകാശത്തേക്ക് മനുഷ്യരെ അയക്കുമെന്ന് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss