|    Nov 21 Wed, 2018 2:13 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇന്ത്യയുടെ പ്രതിഷേധം അവഗണിച്ച് ചൈന

Published : 2nd November 2018 | Posted By: kasim kzm

ബെയ്ജിങ്: പാക് അധീന കശ്മീരിലൂടെ ചൈനയിലേക്ക് ബസ് സര്‍വീസ് ആരംഭിക്കുന്നതിലുള്ള ഇന്ത്യയുടെ പ്രതിഷേധം തള്ളി ചൈന. പാകിസ്താനുമായുള്ള സഹകരണം അതിര്‍ത്തി തര്‍ക്കത്തെയോ, കശ്മീര്‍ വിഷയത്തിലുള്ള രാജ്യത്തിന്റെ നിലപാടിനെയോ ബാധിക്കില്ലെന്നു ചൈന അറിയിച്ചു.
പാക് അധീന കശ്മീരില്‍ കൂടി കടന്നുപോവുന്ന ബസ് സര്‍വീസ് തങ്ങളുടെ പരമാധികാരത്തിനു വെല്ലുവിളിയാണെന്നാണ് ഇന്ത്യ അഭിപ്രായപ്പെട്ടിരുന്നു. വിഷയത്തില്‍ പാകിസ്താനെയും ചൈനയെയും ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യയുടെ പ്രതിഷേധത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ചൈനീസ് വക്താവ് ലൂ കാങിന്റെ പ്രതകിരണം. കശ്മീര്‍ വിഷയത്തില്‍ ചൈനയുടെ നിലപാടു വ്യക്തമാണെന്നും അത് പലതലണ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
പാക്-ചൈന സാമ്പത്തിക ഇടനാഴിയുടെ ഭാഗമായാണ് ബസ് സര്‍വീസ് ആരംഭിക്കുന്നത്. പാകിസ്താനില്‍ ലാഹോറില്‍ നിന്നു പാക് അധീന കശ്മീരിലൂടെ ചൈനയിലെ കാഷ്ഗറിലേക്കാണ് ബസ് സര്‍വീസ് ആരംഭിക്കുന്നത്. 1963ലെ പാകിസ്താന്‍-ചൈന അതിര്‍ത്തി കരാര്‍ ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്നും അതിനാല്‍ പാക് അധീന കശ്മീര്‍ വഴിയുള്ള ബസ് സര്‍വീസ് ഇന്ത്യയുടെ പരമാധികാരത്തിനെതിരാണെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. പാകിസ്താനും ചൈനയും തമ്മില്‍ അതിര്‍ത്തി പങ്കിടുന്നില്ല.
ഇന്ത്യ, അഫ്ഗാന്‍ അതിര്‍ത്തി പ്രദേശങ്ങളാണ് പാകിസ്താന്‍ കൈവശപ്പെടുത്തിയിരിക്കുന്നതെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss