|    Jul 26 Wed, 2017 8:31 am
FLASH NEWS
Home   >  National   >  

ഇന്ത്യയുടെ തോല്‍വി ആഘോഷിച്ചു; ശ്രീനഗര്‍ എന്‍ഐടിയില്‍ സംഘര്‍ഷം

Published : 2nd April 2016 | Posted By: swapna en

india-vs-west-indies

ശ്രീനഗര്‍:  ട്വന്റി-20 ലോകകപ്പിലെ ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് സെമിഫൈനലില്‍ ഇന്ത്യയുടെ തോല്‍വി ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ആഘോഷിച്ചത് ശ്രീനഗര്‍ എന്‍ഐടിയില്‍ സംഘര്‍ഷത്തിന് കാരണമായി. വ്യാഴ്ച രാത്രിയാണ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗം ഇന്ത്യയുടെ തോല്‍വി ആഘോഷിച്ചത്.  മറ്റൊരു വിഭാഗം ഇവരെ മര്‍ദ്ദിക്കാന്‍ എത്തിയതാണ് സംഘര്‍ഷത്തിന് കാരണം. അതിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യവും ഇന്ത്യയുടെ തോല്‍വി ആഘോഷിച്ചതും ശ്രീനഗറിന് പുറത്തുള്ളവരാണെന്ന് ക്യാംപസ് അധികൃതര്‍ അറിയിച്ചു. ഇവര്‍ പടക്കംപൊട്ടിക്കുകയും ചെയ്തിരുന്നു.  സംഘര്‍ഷത്തെ തുടര്‍ന്ന് ക്യാംപസ് നീണ്ടകാലത്തേക്ക് അടച്ചിട്ടു. ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളോടും ഒഴിഞ്ഞ് പോവാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹോസ്റ്റലില്‍ മല്‍സരം കാണാന്‍ അന്യ സംസ്ഥാനത്ത് നിന്നുള്ള ചില വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നു. ഇവരാണ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ച് ഇന്ത്യയുടെ തോല്‍വി ആഘോഷിച്ചതെന്ന് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു.

srinagar-nit

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക