|    Nov 18 Sun, 2018 11:09 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇന്ത്യയുടെ തളര്‍ച്ചയ്ക്ക് മോദിക്ക് നന്ദി പ്രകാശിപ്പിച്ച് ചൈനീസ് പത്രം

Published : 3rd June 2017 | Posted By: mi.ptk

ബെയ്ജിങ്: ഇന്ത്യയുടെ തളര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പ്രകാശിപ്പിച്ച് ചൈനീസ് പത്രം. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറഞ്ഞെന്ന വാര്‍ത്തയിലാണ് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് മോദിക്ക് നന്ദി പറഞ്ഞത്. പുതിയ റിപോര്‍ട്ട് പ്രകാരം 2017ലെ ആദ്യ മൂന്നു മാസങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.1 ആയി കുറഞ്ഞതായി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്. ഇതോടെ ലോകത്തെ ഏറ്റവും സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യമെന്ന ബഹുമതി ചൈന തിരിച്ചുപിടിച്ചിരുന്നു. നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ പോലുള്ള നയങ്ങളും തീരുമാനങ്ങളുമാണ് വളര്‍ച്ചാ നിരക്ക് ഇടിച്ചതെന്ന് പത്രം കുറ്റപ്പെടുത്തുന്നു. ആനയും വ്യാളിയും (ഇന്ത്യയും ചൈനയും) തമ്മിലുള്ള പോരാട്ടത്തില്‍ ആനയ്ക്ക് കാലിടറിയെന്നാണ് പത്രം പരിഹസിച്ചത്. വൈവിധ്യവും വലുപ്പവുമുള്ള ഒരു സാമ്പത്തിക വ്യവസ്ഥിതിയില്‍ പരിഷ്‌കാരങ്ങള്‍ വരുത്തുന്നത് ശ്രദ്ധയോടെയാവണമായിരുന്നുവെന്നും ലേഖനം ഓര്‍മിപ്പിക്കുന്നു. നോട്ട് അസാധുവാക്കലിനു മുമ്പുള്ള ജൂലൈ-സപ്തംബര്‍ പാദത്തില്‍ 7.5 ശതമാനം വളര്‍ച്ചയാണ് രാജ്യം രേഖപ്പെടുത്തിയത്. കണക്കു പ്രകാരം ചൈനയെ പിന്തള്ളി ലോകത്തെ ഏറ്റവും സാമ്പത്തിക വളര്‍ച്ചയുടെ രാജ്യമെന്ന ബഹുമതിയും ഇന്ത്യ അന്നു സ്വന്തമാക്കി. എന്നാല്‍, നോട്ട് അസാധുവാക്കലിനു ശേഷമുള്ള മൂന്നു മാസത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍) ഇന്ത്യയുടെ വളര്‍ച്ച ഏഴു ശതമാനമായി കുറഞ്ഞു. ചൈനയുടെ സാമ്പത്തിക വളര്‍ച്ചയിലുണ്ടായ കുറവ് കാരണം ഈ ഘട്ടത്തിലും ലോകത്തെ ഏറ്റവും വളര്‍ച്ചയുള്ള സാമ്പത്തിക വ്യവസ്ഥ എന്ന ബഹുമതി ഇന്ത്യക്കായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss