ഇന്ത്യയുടെ കാലിസാവുക ലക്ഷ്യമെന്ന് ഹര്‍ദിക് പാണ്ഡ്യ
Published : 9th March 2016 | Posted By: SMR
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ജാക്വിസ് കാലിസിനെപ്പോലെ ഇന്ത്യയുടെ ഏറ്റവും മികച്ച ഓള്റൗണ്ടറാവുകയാണ് ലക്ഷ്യമെന്ന് യുവതാരം ഹര്‍ദിക് പാണ്ഡ്യ പറഞ്ഞു. അടുത്തിടെ ഇന്ത്യന്‍ ടീമിലെത്തിയ ബറോഡക്കാരന് പന്ത് കൊണ്ടും ബാറ്റ് കൊണ്ടും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
”എല്ലാ വലിയ കാര്യങ്ങളും സ്വപ്നങ്ങളിലൂടെയാണ് ആരംഭിക്കുന്നത്. എന്റെ സ്വപ്നം ഇന്ത്യയുടെ ജാക്വിസ് കാലിസാവുകയാ ണ്. അത് യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു”- പാണ്ഡ്യ മനസ്സ് തുറന്നു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്കും പാണ്ഡ്യയെക്കുറിച്ച് തികഞ്ഞ മതിപ്പാണുള്ളത്. പാണ്ഡ്യയുടെ വരവ് ടീമിനെ കൂടുതല്‍ കരുത്തരാക്കിയെന്ന് ധോണി അഭിപ്രായപ്പെട്ടു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.