|    Nov 17 Sat, 2018 2:45 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇന്ത്യയുടെ കറുത്ത ദിനങ്ങളിലൊന്ന്: മമത ബാനര്‍ജി

Published : 9th November 2018 | Posted By: kasim kzm

കൊല്‍ക്കത്ത: നോട്ടു നിരോധനമെന്ന ആശയം കുറച്ചു പേരുടെ ഗുണത്തിനു വേണ്ടിയായിരുന്നെന്നും സാധാരണക്കാരാണ് ഇതിന്റെ ദോഷഫലങ്ങള്‍ അനുഭവിച്ചതെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്ത്യയുടെ കറുത്ത ദിനങ്ങളിലൊന്നെന്നാണ് നവംബര്‍ 8നെ മമത വിശേഷിപ്പിച്ചത്. നോട്ടു നിരോധനത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ ട്വിറ്ററിലൂടെയാണ് മമത തന്റെ വിയോജിപ്പ് രേഖപ്പെടുത്തിയത്. തീരുമാനത്തിനു പിന്നിലൊരു അജണ്ടയുണ്ടായിരുന്നെന്നും മമത പറഞ്ഞു.
‘നോട്ടു നിരോധനമെന്ന തീരുമാനം കൊണ്ട് ആര് ഗുണം നേടി? ആരെ തൃപ്തിപ്പെടുത്താനായിരുന്നു? ചില ആളുകളെ തൃപ്തിപ്പെടുത്താനായി എടുത്ത തീരുമാനമാണിതെന്ന് ഞാന്‍ സംശയിക്കുന്നു’ എന്നും മമതയുടെ ട്വീറ്റിലുണ്ട്. തീരുമാനം ഏറ്റവും കൂടുതല്‍ ബാധിച്ചത് കാര്‍ഷിക മേഖലയെയാണെന്നും പിന്നെ ചെറിയ വ്യവസായങ്ങളെയും തൊഴിലാളികളെയും കര്‍ഷകരെയും തൊഴില്‍രഹിതര്‍, ഗാര്‍ഹിക ജോലിക്കാര്‍, ദരിദ്ര കച്ചവടക്കാര്‍ തുടങ്ങി മറ്റുള്ളവരെയും ബാധിച്ചെന്നും മമത കൂട്ടിച്ചേര്‍ത്തു. നോട്ടു നിരോധനം കേന്ദ്രസര്‍ക്കാരിന്റെ തോല്‍വിയാണ്. ഇത് പ്രമുഖ സാമ്പത്തിക വിദഗ്ധരും സാധാരണക്കാരും ഒരുപോലെ സമ്മതിക്കുന്നുണ്ടെന്നും മമത വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss