|    Aug 21 Mon, 2017 8:10 am
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യയുടെ കണ്ണിലുണ്ണികളായ കുംബ്ലെയും കോഹ്‌ലിയും തമ്മില്‍?

Published : 2nd June 2017 | Posted By: ev sports

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായ അനില്‍ കുംബ്ലെയും ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്‌ലിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ഇന്ന് അങ്ങാടിപ്പാട്ടാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാണം കെടുത്തുന്ന ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിന്റെ ഏറ്റവും പ്രധാനപെട്ട സംഭവങ്ങളിലൂടെ
1, ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കോഹ് ലിയും കുംബ്ലെയും തമ്മില്‍ യാതൊരു പ്രശ്‌നവും നിലനില്‍ക്കുന്നില്ലെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. നാലാം തീയ്യതി പാകിസ്താനെതിരായ മല്‍സരത്തിന് മുമ്പ് നെറ്റില്‍ പരിശീലനം നടത്തുന്ന കോഹ് ലിക്ക് കുംബ്ലെ പന്തെറിഞ്ഞ് കൊടുത്ത വീഡിയോ ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ടു. ഇരുവരും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന രീതിയിലുള്ള ശരീര ഭാഷയിലാണ് ഇരുവരും കാണപ്പെട്ടത്. ഏകദേശം 20 മിനിറ്റോളം പരിശീലനം നടത്തിയതിന് ശേഷം കോഹ് ലി നെറ്റ്‌സ് വിട്ടത്.
2,  ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി തുടരാന്‍ താല്‍പര്യമില്ലെന്ന് കുംബ്ലെ ബിസിസിഐയെ അറിയിച്ചെന്നും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്
3, ഇന്ത്യയുടെ മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങളായ സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷമണ്‍, സചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ ഇന്ത്യന്‍ താരങ്ങളുമായി ലണ്ടനിലെ ഹോട്ടലില്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരങ്ങളുള്ളത്.
4, ബിസിസിഐയുടെ ആക്റ്റിങ് ചെയര്‍മാന്‍ അമിതാബ് ചൗധരിയും ജനറല്‍ മാനേജര്‍ എംവി ശ്രീധറും ഇന്ത്യന്‍ താരങ്ങളുമായി ചര്‍ച്ച നടത്തും.
5, ബിസിസിഐ പുതിയ പരിശീലകനായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്, ആസ്‌ത്രേലിയയുടെ ടോം മൂടി എന്നിവരുടെ അപേക്ഷയാണ് സജീവമായി പരിഗണനയിലുള്ളത്.
6, ബിസിസിഐയുമായുള്ള കുംബ്ലെയുടെ കരാര്‍ ചാംപ്യന്‍സ് ട്രോഫി അവസാനിക്കുന്നതോട്  കൂടി അവസാനിക്കും

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക