|    Mar 26 Sun, 2017 4:28 pm
FLASH NEWS

ഇന്ത്യയുടെ ആഫ്രിക്കന്‍ ടെസ്റ്റ് നാളെ മുതല്‍

Published : 4th November 2015 | Posted By: SMR

മൊഹാലി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് ക്രി ക്കറ്റ് പരമ്പരയ്ക്ക് നാളെ മൊഹാലിയില്‍ തുടക്കമാവും. നാലു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇരുടീമും കൊമ്പുകോര്‍ക്കുന്നത്. നേരത്തേ സന്ദര്‍ശകര്‍ക്കെതിരേ നടന്ന ട്വന്റി, ഏകദിന പരമ്പരകള്‍ കൈവിട്ടതിനാല്‍ ടെസ്റ്റിലെങ്കിലും ഇതിനു പ്രായശ്ചിത്തം ചെയ്യാനാവുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ.
ട്വന്റി, ഏകദിന പരമ്പരകളി ല്‍ ടീമിനെ നയിച്ച മഹേന്ദ്രസിങ് ധോണിക്കു പകരം യുവതാരം വിരാട് കോഹ്‌ലിയാണ് ടെസ്റ്റി ല്‍ ടീമിന്റെ ക്യാപ്റ്റന്‍.
നേരത്തേ മൂന്നു ട്വന്റികളുടെ പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരിയപ്പോള്‍ ആവേശകരമായ അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പര സന്ദര്‍ശകര്‍ 3-2ന് കരസ്ഥമാക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതി രായ ടെസ്റ്റ് പരമ്പര നേടാനായാല്‍ ലോക റാങ്കിങില്‍ രണ്ടാംസ്ഥാനത്തേക്കു കയറാന്‍ ഇന്ത്യക്കാവും. നിലവില്‍ അഞ്ചാമതാണ് ഇന്ത്യ. ഒരിടവേളയ്ക്കുശേ ഷം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകത ടെസ്റ്റ് പരമ്പരയ്ക്കുണ്ട്. പ്രാദേശിക ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ജഡേജയുടെ തിരിച്ചുവരവിന് അവസരമൊരുക്കിയത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക