|    Jul 27 Thu, 2017 6:06 pm
FLASH NEWS
Home   >  News now   >  

ഇന്ത്യയുടെ ആക്രമണം: നവാസ് ഷെരീഫ് അപലപിച്ചു; അതിര്‍ത്തികടന്നില്ലെന്ന് പാക് സൈന്യം

Published : 29th September 2016 | Posted By: G.A.G

navas-2

ഇസ്ലാമാബാദ് : നിയന്ത്രണരേഖക്കപ്പുറത്തേക്കുണ്ടായ ഇന്ത്യന്‍ ആക്രമണത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അപലപിച്ചു. സമാധാനത്തിനായുള്ള പാകിസ്താന്റെ ആഗ്രഹം ദൗര്‍ബല്യമായി കണക്കാക്കരുതെന്നും ഇന്ത്യന്‍ സൈന്യത്തെ നേരിടാനും രാജ്യത്തെ സംരക്ഷിക്കുവാനും സജ്ജമാണ് പാക് സൈന്യമെന്നും നവാസ് ഷെരീഫ് പറഞ്ഞു.അതേസമയം അതിര്‍ത്ത് കടന്ന് ആക്രമിച്ചുവെന്ന ഇന്ത്യയുടെ അവകാശവാദം തെറ്റാണെന്ന് പാകിസ്താന്‍ സൈന്യം പ്രതികരിച്ചു. നിയന്ത്രണ രേഖയില്‍ പ്രകോപനമില്ലാതെ ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെപ്പിന് അപ്പോള്‍ തന്നെ പാക് സേന തിരിച്ചടിച്ചുവെന്നും അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയെന്ന ഇന്ത്യയുടെ വാദം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിനായി മനപ്പൂര്‍വ്വം സൃഷ്ടിച്ച ഒന്നാണെന്നുമാണ് പാക് സൈന്യത്തിന്റെ പ്രതികരണം.
ഇന്ത്യന്‍ സൈന്യം അതിര്‍ത്തികടന്നിട്ടില്ലെന്നും നിയന്ത്രണരേഖയില്‍ വെടിയുതിര്‍ക്കുകമാത്രമേ ഉണ്ടായിട്ടുള്ളൂ വെന്നാണ് പാക്്്‌സൈന്യത്തിന്റെ നിലപാട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക