|    Jan 21 Sat, 2017 6:59 pm
FLASH NEWS

ഇന്ത്യയും സിംഗപ്പൂരും വിവിധ മേഖലകളില്‍ യോജിച്ചു മുന്നേറും

Published : 5th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയുടെ ഭാഗമായി ഇന്ത്യയും സിംഗപ്പൂരും വിവധ മേഖലകളില്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിച്ചു മുന്നേറാന്‍ തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീസിയെന്‍ ലൂങും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തീരുമാനങ്ങള്‍ വെളിപ്പെടുത്തിയത്.
വര്‍ധിച്ചുവരുന്ന തീവ്രവാദ ഭീഷണികള്‍ക്കെതിരേയുള്ള നിലപാട്, വാണിജ്യം, നിക്ഷേപം, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍  പങ്കാളിത്ത സഹകരണം ശക്തിപ്പെടുത്താനാണ് തീരുമാനം.
സമാധാനവും മനുഷ്യത്വവും കാംക്ഷിക്കുന്നവര്‍ ഒരുമിച്ചുനിന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഉറിയിലെ അതിര്‍ത്തി മേഖലകളിലുണ്ടായ അക്രമത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തെ അനുശോചനമറിയിക്കുന്നതായി സിംഗപ്പൂര്‍ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ശക്തമായ സാമ്പത്തിക വളര്‍ച്ചയിലേക്കുള്ള പരിവര്‍ത്തനം ആരംഭിച്ചപ്പോള്‍തന്നെ സിംഗപ്പൂരിനെ അതിന്റെ പങ്കാളിയായി കരുതിയിരുന്നെന്നും നരേന്ദ്രമോദി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക