|    Oct 24 Wed, 2018 9:07 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇന്ത്യയും യുഎഇയും സുപ്രധാന കറന്‍സി കരാറില്‍ ഒപ്പുവച്ചു

Published : 15th February 2018 | Posted By: kasim kzm

അബൂദബി: ഇന്ത്യയും യുഎഇയും സുപ്രധാന കറന്‍സി കരാറില്‍ ഒപ്പുവച്ചു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം വര്‍ധിപ്പിക്കുന്നതിനും ഇടപാടുകള്‍ ലഘൂകരിക്കുന്നതിനും ഏറെ സഹായിക്കുന്ന ചരിത്രപരമായ കരാറിലാണ് ഒപ്പുവച്ചത്.
നിലവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരം നടത്തിയിരുന്നത് ഡോളര്‍ അടക്കമുള്ള വിദേശ രാജ്യങ്ങളുടെ കറന്‍സി വഴിയായിരുന്നു. ഇത്തരം കറന്‍സിയെ ഒഴിവാക്കിയാണ് ഇരു രാജ്യങ്ങളും ഉടമ്പടി ഉണ്ടാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷമാണ് ഈ സുപ്രധാന തീരുമാനം രൂപംകൊണ്ടത്.
ഇന്ത്യന്‍ റിസര്‍വ് ബാങ്കും യുഎഇ സെന്‍ട്രല്‍ ബാങ്കുമായിരിക്കും ഇടപാടുകള്‍ കൈമാറ്റം ചെയ്യുക. ഈ ഉടമ്പടി പ്രകാരം ഇരു രാജ്യങ്ങളിലുമുള്ള വ്യാപാരികള്‍ക്കും മല്‍സരബുദ്ധിയോടെ വ്യാപാരം നടത്താന്‍ കഴിയുമെന്നു യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിങ് സുരി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss