|    Mar 29 Wed, 2017 12:52 pm
FLASH NEWS

ഇന്ത്യയും പാകിസ്താനും അഖണ്ഡഭാരതമാവും: രാം മാധവ്

Published : 27th December 2015 | Posted By: SMR

ന്യൂഡല്‍ഹി: അഖണ്ഡ ഭാരതം അല്ലെങ്കില്‍ അവിഭക്ത ഇന്ത്യ സൃഷ്ടിക്കാന്‍ ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ഒരു ദിവസം ഒന്നിക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്.
അല്‍ജസീറയ്ക്കനുവദിച്ച അഭിമുഖത്തിലാണ് ആര്‍എസ്എസിന്റെ മുന്‍ വക്താവും ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുദ്ധമില്ലാതെ, ജനസമ്മതി വഴിയായിരിക്കും അത് സംഭവിക്കുക. 60 വര്‍ഷം മുമ്പ് ചരിത്രപരമായ കാരണങ്ങളാല്‍ വേര്‍പിരിഞ്ഞ ഈ പ്രദേശങ്ങള്‍ വീണ്ടും ഒന്നിക്കുമെന്നാണ് ആര്‍എസ്എസ് വിശ്വസിക്കുന്നത്. അതിനര്‍ഥം നാം ഏതെങ്കിലും രാജ്യത്തോട് യുദ്ധം ചെയ്യുമെന്നല്ല-അദ്ദേഹം പറഞ്ഞു. ഇന്ത്യ, ഹിന്ദു രാഷ്ട്രമാണെന്ന തന്റെ നേരത്തെയുള്ള പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു പ്രത്യേക ജീവിത രീതിയും സംസ്‌കാരവും നാഗരികതയുമാണ് ഇന്ത്യയ്ക്കുള്ളതെന്നും അതിനെ ഹിന്ദുവെന്നാണ് തങ്ങള്‍ വിളിക്കുന്നതെന്നുമായിരുന്നു രാം മാധവിന്റെ മറുപടി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day