|    Oct 17 Wed, 2018 3:34 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഇന്ത്യയും ജപ്പാനും 15 കരാറുകളില്‍ ഒപ്പുവച്ചു

Published : 15th September 2017 | Posted By: fsq

 

ഗാന്ധിനഗര്‍: ഇന്ത്യയും ജപ്പാനും 15 കരാറുകളില്‍ ഒപ്പുവച്ചു. ചൈന പിടിമുറുക്കുന്ന ഇന്തോ-പസഫിക് മേഖലകളില്‍ പങ്കാളിത്തവും തന്ത്ര പ്രധാന സഹകരണവും ഉദ്ദേശിക്കുന്നതാണ് കരാറുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഉഭയകക്ഷികളെ സംബന്ധിച്ചും പ്രാദേശികവും അന്തര്‍ദേശീയവുമായ പ്രശ്‌നങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. വാണിജ്യം, സുരക്ഷ, ആണവേതര ഊര്‍ജം എന്നിവയില്‍ ഇന്ത്യ-ജപ്പാന്‍ ബന്ധം ദൃഢപ്പെടുത്തുന്നതും ചര്‍ച്ചയായി. പ്രാദേശിക, ഉഭയകക്ഷി വിഷയങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല ഇന്ത്യ-ജപ്പാന്‍ ബന്ധമെന്നും ആഗോളതലത്തിലുള്ള എല്ലാ വിഷയത്തിലും സഹകരണമുണ്ടാവുമെന്നും ഇരുവരും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്തോ-പസഫിക് മേഖലകളിലും ലോകത്തൊട്ടാകെയും സമാധാനം നിലനിര്‍ത്താന്‍  ചേര്‍ന്നു പ്രവര്‍ത്തിക്കും. ഇരുരാജ്യങ്ങളും ഒപ്പുവച്ച കരാറുകള്‍ ഇന്ത്യ-ജപ്പാന്‍ ബന്ധത്തില്‍ നാഴികക്കല്ലാവുമെന്നും ഷിന്‍സോ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss