|    Aug 20 Mon, 2018 9:48 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇന്ത്യയും അഫ്ഗാനിസ്താനും 116 കരാറുകളില്‍ ഒപ്പുവച്ചു

Published : 13th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി:  116 വികസന പദ്ധതികള്‍ അടങ്ങുന്ന പുതിയ വികസന പങ്കാളിത്തത്തിന് ഇന്ത്യയും അഫ്ഗാനിസ്താനും തമ്മില്‍ ധാരണയായി. അഫ്ഗാനിലെ 31 നഗര-ഗ്രാമീണ മേഖലയില്‍ ഇരുരാജ്യങ്ങളും സംയുക്തമായി പദ്ധതികള്‍ ആരംഭിക്കും. യാത്രാ, ചരക്ക്, ഗതാഗത നിയന്ത്രണങ്ങള്‍ക്കുള്ള മോട്ടോര്‍ വെഹിക്കിള്‍ കരാര്‍, കാബൂളിലേക്ക് കുടിവെള്ള വിതരണം ചെയ്യുന്നതിനുള്ള പദ്ധതിക്കായി അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള കരാര്‍ അടക്കമുള്ള പദ്ധതികള്‍ക്കാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിരിക്കുന്നത്. അഫ്ഗാനിസ്താന്‍ വിദേശകാര്യമന്ത്രി സലാഹുദ്ദീന്‍ റബ്ബാനിയുടെ ഇന്ത്യ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്നലെ ന്യൂഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പുവച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, കാര്‍ഷിക മേഖല, ഊര്‍ജ മേഖല, ഭരണനിര്‍വഹണം, മാനവ വിഭവശേഷി, നൈപുണ്യ വികസനം എന്നീ മേഖലയിലാണ് ഇന്ത്യ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. വ്യാപാരവും നിക്ഷേപ സഹകരണവും വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ തങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.   സപ്തംബര്‍ 27 മുതല്‍ 30 വരെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ-അഫ്ഗാനിസ്താന്‍ വാണിജ്യ -നിക്ഷേപ സംഗമത്തില്‍ കൂടുതല്‍ നിക്ഷേപകരെ ഒരുമിച്ച് കൂട്ടാന്‍ സാധിക്കുമെന്ന് സുഷമ പറഞ്ഞു. അഫ്ഗാനിസ്താന്‍ ബിസിനസ്സുകാര്‍ക്ക് ഇന്ത്യയിലേക്കുള്ള വിസ നടപടികള്‍ കൂടുതല്‍ ഉദാരവല്‍ക്കരിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss