|    May 30 Tue, 2017 9:25 am
FLASH NEWS

ഇന്ത്യയില്‍ 40 ശതമാനം റോഡുകളും ടാര്‍ ചെയ്യാത്തവ

Published : 18th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യയിലെ 40 ശതമാനം റോഡുകളും ടാര്‍ ചെയ്യാത്തവയാണെന്ന് ഏറ്റവും പുതിയ ഔദ്യോഗിക സ്ഥിതിവിവരക്കണക്ക്. രാജ്യത്തെ ഗ്രാമീണ, അന്തര്‍ ജില്ലാ, സംസ്ഥാന ഹൈവേകള്‍വരെ ഇക്കൂട്ടത്തിലുണ്ട്.
ഇന്ത്യയുടെ ഹൈവേ ശൃംഖല വികസനം ഏറെ പിറകിലാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകള്‍.
രാജ്യത്തെ ദേശീയ പാതകളില്‍ 78 ശതമാനവും രണ്ടുവരിപ്പാതയോ ഒറ്റവരിപ്പാതയോ മാത്രമാണെന്നും ഗതാഗത മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ദേശീയ പാതകളില്‍ മൂന്നിലൊന്നും രണ്ടു വരി പാതയില്‍ താഴെയാണ്.
രാജ്യത്തെ റോഡിന്റെ 43 ശതമാനവും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, അസം എന്നിവിടങ്ങളിലാണ്.
അസമിലാണ് ടാര്‍ ചെയ്യാത്ത റോഡുകള്‍ കൂടുതല്‍ ഉള്ളത്. ഇവിടെ 2.67 ലക്ഷം കിലോമീറ്റര്‍ റോഡുകള്‍ ടാര്‍ ചെയ്തിട്ടില്ല. തൊട്ടുപിറകില്‍ പശ്ചിമബംഗാളും മഹാരാഷ്ട്രയുമാണ്. പശ്ചിമബംഗാളില്‍ 1.85 ലക്ഷം റോഡുകള്‍ ടാര്‍ ചെയ്തിട്ടില്ല.
നാലാം സ്ഥാനത്ത് ഡല്‍ഹിയാണ്. 8,700 കിലോമീറ്റര്‍ റോഡാണ് ഡല്‍ഹിയില്‍ ടാര്‍ ചെയ്യാനുള്ളത്.
2000-2001 കാലയളവില്‍ 33.73 ലക്ഷം കിലോമീറ്ററുണ്ടായിരുന്ന റോഡിന്റെ നീളം 2015ല്‍ 54.72 ലക്ഷം കിലോമീറ്ററായി വര്‍ധിച്ചിട്ടുണ്ട്. 11.5 ലക്ഷം കിലോമീറ്റര്‍ റോഡുകള്‍ ഗ്രാമീണ മേഖലയിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
1.05 ലക്ഷം കിലോമീറ്റര്‍ ദൂരമുള്ള ദേശീയ പാതയുടെ നീളം 1.40 ലക്ഷമാക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം അംഗീകാരം നല്‍കിയിട്ടുണ്ടെന്നും റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രാലയം വിലയിരുത്തുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day