|    Jun 25 Sun, 2017 7:26 am
FLASH NEWS
Home   >  National   >  

രാംദേവ് ബിസിനസ് വ്യാപിപ്പിക്കുന്നു; പാകിസ്താന്‍ കാരുടെ ക്ഷേമത്തിന്

Published : 21st October 2016 | Posted By: G.A.G

RAMDEV

ന്യൂഡല്‍ഹി :ഇന്ത്യയില്‍ സ്വദേശിയെപ്പറ്റി വാചാലനാകുന്ന യോഗ ഗുരു ബാബാ രാംദേവ് തന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദിന്റെ കീഴില്‍ പാകിസ്താനില്‍ യോഗ ക്യാംപുകളും സ്റ്റോറുകളും തുറക്കാനൊരുങ്ങുന്നു. യോഗ ഒരു കലയാണെന്ന് പ്രഖ്യാപിച്ചാണ് രാംദേവ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ പാകിസ്താനിലെ സംരംഭങ്ങളില്‍ നിന്ന്് താന്‍ ഒന്നും ഇങ്ങോട്ട് കൊണ്ടുവരില്ലെന്നും ലാഭം മുഴുവന്‍ അവിടെയുള്ള ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നും രാംദേവ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം, പാകിസ്താനിലെ കലാകാരന്‍മാര്‍ ഉറി ആക്രമണത്തെ അപലപിക്കാത്തതിനെ രാംദേവ് വിമര്‍ശിച്ചു. കലാകാരന്‍മാര്‍ ഭീകരവാദികളല്ല. എന്നാല്‍ ഇവര്‍ക്ക് ആത്മാവില്ലെന്നാണോ? അവര്‍ അവരുടെ സിനിമകളെക്കുറിച്ച് മാത്രമേ ആശങ്കാകുലരാകുന്നുള്ളൂ. കോടികളുണ്ടാക്കി ബിരിയാണി തിന്നുന്നു. ഉറിയിലോ മറ്റെവിടെയെങ്കിലുമോ ഇന്ത്യാക്കാരെ കൊല്ലുന്നതിനെ അവര്‍ക്ക് അപലപിച്ചാലെന്താ? രാംദേവ് ചോദിച്ചു.
നേപാളിലും ബംഗ്ലാദേശിലുമുള്ള യൂണിറ്റുകള്‍ക്കു പുറമെയാണ് പാകിസ്താനിലും പതഞ്ജലി സ്റ്റോറുകള്‍ തുറക്കാനൊരുങ്ങുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക